Home> India
Advertisement

'ടിവി കാണല്‍' നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

പുതിയ നിദ്ദേശങ്ങള്‍ മുന്നോട്ടുവച്ച് സ്മൃതി ഇറാനി നയിക്കുന്ന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം.

'ടിവി കാണല്‍' നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂ​ഡ​ൽ​ഹി: പുതിയ നിദ്ദേശങ്ങള്‍ മുന്നോട്ടുവച്ച് സ്മൃതി ഇറാനി നയിക്കുന്ന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. 

ടെലിവിഷൻ സെറ്റ് ടോപ്പ് ബോക്സുകളിൽ ചിപ്പ് പിടിപ്പിക്കാനാണ് മന്ത്രാലയം നല്‍കിയിരിക്കുന്ന പുതിയ നിർദ്ദേശം. ഇതുവഴി ഓരോ ചാനലിന്‍റെയും പ്രേക്ഷകരുടെ എണ്ണം വ്യക്തമായി കണ്ടെത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.   

ഓരോ ചാനലിനും കൂടുതൽ ആധികാരികമായ 'വ്യൂവർഷിപ്പ്' കണക്കുകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ടെലിവിഷൻ സെറ്റ് ടോപ്പ് ബോക്സുകളിൽ ചിപ്പ് പിടിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്ന് മന്ത്രാലയത്തിലെ  ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ ഇതുവഴി ഡി.എ.വി.പിയ്ക്കും പരസ്യദാതാക്കള്‍ക്കും തങ്ങളുടെ പരസ്യ ചിലവുകള്‍ ബുദ്ധിപൂർവ്വ൦ വിനിയോഗിക്കാന്‍ കഴിയും. 

വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ൦ നല്‍കിയ നിര്‍ദ്ദേശത്തില്‍ ഡി.ടി.എച്ച് ഓപ്പറേറ്റർമാരോട് പുതിയ സെറ്റ് ടോപ് ബോക്സുകളിൽ, ഓരോ ചാനലിന്‍റെയും പ്രേക്ഷകരുടെ എണ്ണവും ചാനല്‍ വീക്ഷിക്കുന്ന സമയവും കൃത്യമായി കണ്ടെത്താന്‍ സാധിക്കും വിധമുള്ള ചിപ്പ് സ്ഥാപിക്കാന്‍ പറഞ്ഞിട്ടുള്ളതായി ട്രായ് പറഞ്ഞു.

ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിൽ ഓഫ് ഇന്ത്യയുടെ കുത്തക അവസാനിപ്പിക്കാനാണ് സര്‍ക്കാരിന്‍റെ ഈ നീക്കമെന്നും വിമര്‍ശനമുയരുന്നുണ്ട്. ഇതുവരെ സര്‍ക്കാരിന് ഓരോ ചാനലിനുമുള്ള പ്രേക്ഷകരുടെ എണ്ണം നല്‍കുന്നത് ഈ കൗൺസിൽ ആയിരുന്നു. ഈ കൗൺസിൽ ഒരിക്കലും പ്രേക്ഷകരുടെ എണ്ണം സംബന്ധിച്ച് വസ്തുനിഷ്ഠമായ വ്യാഖ്യാനം നല്‍കിയിരുന്നില്ല എന്നും മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. 


 

Read More