Home> India
Advertisement

ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകൾ പൂട്ടാനുള്ള ഉത്തരവിനെതിരെ രാഷ്ട്രപതിയുടെ റഫറന്‍സ് നേടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകൾ പൂട്ടാനുള്ള ഉത്തരവിനെതിരെ രാഷ്ട്രപതിയുടെ റഫറന്‍സ് നേടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.

ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകൾ പൂട്ടാനുള്ള ഉത്തരവിനെതിരെ രാഷ്ട്രപതിയുടെ റഫറന്‍സ് നേടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ന്യൂഡൽഹി: ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകൾ പൂട്ടാനുള്ള ഉത്തരവിനെതിരെ രാഷ്ട്രപതിയുടെ റഫറന്‍സ് നേടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.  ഉത്തരവില്‍ വിശദീകരണം തേടുന്ന റഫറന്‍സ് സുപ്രിംകോടതിക്ക് കൈമാറാന്‍ നിര്‍ദ്ദേശിച്ചേക്കും. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും. കര്‍ണാടക ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചേക്കുമെന്നാണ് സൂചന.

സുപ്രിംകോടതി വിധിക്കെതിരെ നിയമപരമായി അവശേഷിക്കുന്ന നടപടി രാഷ്ട്രപതിയുടെ റഫറന്‍സ് മാത്രമാണ്. പൊതുപ്രാധാന്യമുള്ള ഏതെങ്കിലും വിഷയം സുപ്രിംകോടതിയുടെ ‘റഫറന്‍സിന്’ വിടാന്‍ രാഷ്ട്രപതിയെ അധികാരപ്പെടുത്തുന്ന ഭരണഘടനയുടെ 143 അനുച്ഛേദപ്രകാരം സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാലാണ് കേന്ദ്രസര്‍ക്കാരിന് നടപടി സ്വീകരിക്കാനാവുക. രാഷ്ട്രപതി മുഖേന സര്‍ക്കാര്‍ ചോദിക്കുന്ന വിശദീകരണങ്ങള്‍ക്കും സംശയങ്ങള്‍ക്കും സുപ്രിംകോടതി മറുപടി നല്‍കണം.

കോടതി ഉത്തരവിനെതിരെ സംസ്ഥാനങ്ങളും ബാറുകളും ഹോട്ടലുകളും സുപ്രിം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കുകയാണെങ്കില്‍ കേന്ദ്രം പിന്തുണക്കാനും സാധ്യതയുണ്ട്. രാഷ്ട്രപതി സുപ്രിംകോടതിയോട് വ്യക്തത ആവശ്യപ്പെട്ടാല്‍ കോടതി മൂന്നംഗ ബെഞ്ചോ അഞ്ചംഗ ബെഞ്ചോ രൂപവല്‍കരിച്ച് വിഷയം വീണ്ടും പരിശോധിക്കും.

Read More