Home> India
Advertisement

വ്യാജന്മാരെ കുടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍!

സിനിമകളുടെ വ്യാജ പതിപ്പ് ഇറക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്ത് ,ഇതിനായി നിലവിലുള്ള നിയമം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു. നിയമം ഭേദഗതി ചെയ്തതോടെ ,വ്യാജ പതിപ്പ് ഇറക്കിയാൽ 3 വർഷം തടവും പത്ത് ലക്ഷം പിഴയും ചുമത്തും.

നിരവധി പുതിയസിനിമകളുടെ വ്യാജ പതിപ്പ് ഇറങ്ങിയ സാഹചര്യത്തിലാണ് നിയമം കർശനമാക്കിയത്.പുതിയ സിനിമകൾ ഇറങ്ങുമ്പോൾ തന്നെ അതിന്‍റെ വ്യാജപതിപ്പും വിപണിയിലിറങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ വ്യാജൻമാരെ കുടുക്കാൻ നിയമം ശക്ത്തമാക്കിയത്.നിലവിലുള്ള നിയമം സിനിമാറ്റോഗ്രാഫ്  ആക്ട് 1952 ലെ 6 A വകുപ്പാണ് സർക്കാർഭേദഗതി വരുത്തിയത്.

കൃത്യമായ് അനുമതിയില്ലാതെ സിനിമകളുടെ  പകര്‍പ്പ്  ഇറക്കുന്നവര്‍ക്ക്  3 വർഷം തടവുനല്‍കുന്നതിനൊപ്പം  പത്ത് ലക്ഷം രൂപ പിഴയും ഈടാക്കും. 2019 ജനുവരി 19ന് മുംബയിൽ സിനിമാ മ്യൂസിയം ഉദ്ഘാടനം ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സിനിമാ മേഘലയിലുള്ള ആളുകൾക്ക് നിയമം ശക്തമാക്കുന്നതിനുള്ള ഉറപ്പ് നൽകിയത്.

സിനിമാ മേഘലയിലുള്ള പ്രവർത്തകരുടെ നിരന്തര ആവിശ്യം പരിഗണിച്ചണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. രാജ്യത്ത് അടുത്ത കാലത്ത് റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രങ്ങളുടെ വ്യാജ പതിപ്പ് ഇറങ്ങിയത് വലിയ വിവാദമായിരുന്നു വ്യാജ പതിപ്പ് ഇറക്കുന്നത് സിനിമാ മേഘലക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്.

Read More