Home> India
Advertisement

CBSE Exam 202 : CBSE 10, +2 Private വിദ്യാർഥികൾകളുടെ പരീക്ഷ ഫോം സമർപ്പിക്കുന്ന തിയതി നീട്ടി

CBSE Private വിദ്യാർഥികൾക്ക് ഫെബ്രുവരി 25 വൈകിട്ട് 5 മണി വരെയാണ് അപേക്ഷ സമ‌ർപ്പിക്കാൻ സാധിക്കുക. വിദ്യാർഥികളുടെ ആവശ്യപ്രകാരമാണ് CBSE അപേക്ഷ ഫോം സമർപ്പിക്കുന്ന തിയതി നീട്ടിവെച്ചത്

CBSE Exam 202 : CBSE 10, +2 Private വിദ്യാർഥികൾകളുടെ പരീക്ഷ ഫോം സമർപ്പിക്കുന്ന തിയതി നീട്ടി

CBSE Updates : CBSE 2021 പരീക്ഷയ്ക്കായി പ്രൈവറ്റ് വിദ്യാർഥികൾ അപേക്ഷ ഫോം സമർപ്പിക്കേണ്ട തിയതി നീട്ടി. പുതിയ തീരുമാന പ്രകാരകം പത്ത് പ്ലസ് ടു CBSE Private വിദ്യാർഥികൾക്ക് ഫെബ്രുവരി 25 വൈകിട്ട് 5 മണി വരെയാണ് അപേക്ഷ സമ‌ർപ്പിക്കാൻ സാധിക്കുകയെന്നാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്. സിബിഎസ്ഇ തങ്ങളുടെ ഔദ്യോ​ഗിക വെബസൈറ്റിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വിദ്യാർഥികളുടെ ആവശ്യപ്രകാരമാണ് CBSE അപേക്ഷ ഫോം സമർപ്പിക്കുന്ന തിയതി നീട്ടിവെച്ചത്. അപേക്ഷ ഫോം ഓൺലൈനിലൂടെ മാത്രമെ സമ‌ർപ്പിക്കാൻ സാധിക്കു എന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. അതിനായി ബോർഡിന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയെന്നും ബോ‌ർഡ് വ്യക്തമാക്കി. 

ALSO READ: CBSE Board Exams 2021: ജനുവരിയിൽ പരീക്ഷകൾ നടന്നേക്കാം, അഡ്മിറ്റ് കാർഡ് ഇവിടെ നിന്നും download ചെയ്യുക

അതോടൊപ്പം പ്രൈവറ്റ് വിദ്യാർഥികൾക്കായുള്ള നിബന്ധനകളും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. 

1.ഫോം പൂരിപ്പിക്കുന്നതിനായി വിദ്യാർഥികൾ തങ്ങളുടെ എല്ലാ വിവരങ്ങളും കൈയ്യിൽ കരുതണം
2.അപേക്ഷ ഓൺലൈനിലൂടെ മാത്രമെ സമർപ്പിക്കാൻ സാധിക്കു. ആരൂം അപേക്ഷ ഫോം നേരിട്ട് സിബിഎസ്ഇ ഓഫീസിലേക്ക് അയക്കരുത്.
3.അപേക്ഷ സമർപ്പിക്കാൻ വൈകിയാൻ ലേറ്റ് ഫീ അടയ്ക്കുകയും വേണം.
4.ഇപ്രാവശ്യം നൽകിയതു പോലെയുള്ള ഇനിയും തിയതി നീട്ടില്ലെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്.‍
5.പരീക്ഷ കേന്ദ്രം കൃത്യമായി തെരഞ്ഞെടുക്കണം പിന്നീട് മാറ്റം വരുത്താൻ സാധിക്കില്ല
6.കൂടാതെ ബാക്കി പരക്ഷയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പ്രൈവറ്റ് വിദ്യാർഥികൾക്ക് ബാധകമാണെന്ന് സിബിഎസ്ഇ അറിയിച്ചു.

ALSO READ: CBSE Board Exam: 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മെയ് 4 മുതല്‍

ഈ വര്‍ഷത്തെ CBSE പത്ത് +2 ബോർഡ് പരീക്ഷ മെയ് നാലു മുതല്‍ ആരംഭിക്കും. മേയ് 4ന് ആരംഭിച്ച്‌ ജൂണ്‍ 7ന് അവസാനിക്കുന്ന രീതിയിലാണ് പത്താംക്ലാസ് പരീക്ഷ. ജൂണ്‍ 11നാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ അവസാനിക്കുക. മാര്‍ച്ച്‌ 1മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ തുടങ്ങും. പരീക്ഷയോട് അനുബന്ധിച്ച്‌ വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വെബ്‌സൈറ്റിലൂടെ (cbse.gov.in) അറിയാം. കോവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 
Read More