Home> India
Advertisement

CBSE Board Exams 2024: സിബിഎസ്ഇ ബോർഡ് പരീക്ഷകൾക്കായി പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു, അപേക്ഷിക്കേണ്ട വിധം അറിയാം

CBSE Board Exams 2024: CBSE ഏറ്റവും പുതിയ നിര്‍ദ്ദേശം അനുസരിച്ച് സിബിഎസ്ഇ ബോർഡ് പരീക്ഷകൾക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ഇപ്പോള്‍ അപേക്ഷിക്കാം. സെപ്റ്റംബര്‍ 12 മുതലാണ്‌ പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്.

CBSE Board Exams 2024: സിബിഎസ്ഇ ബോർഡ് പരീക്ഷകൾക്കായി പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു, അപേക്ഷിക്കേണ്ട വിധം അറിയാം

CBSE Board Exams 2024:  സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്‍ (CBSE) 2024 ലെ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിലാണ്.  2024 ലെ ബോര്‍ഡ് പരീക്ഷകളുടെ തിയതി സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും കൈകൊണ്ടിട്ടില്ല എങ്കിലും പരീക്ഷ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ CBSE സമയാസമയങ്ങളില്‍ പുറത്ത് വിടുന്നുണ്ട്.  

Also Read:  Delhi Coronavirus Update: കോവിഡ് പിറോള വകഭേദത്തിന്‍റെ ഭീഷണിയില്‍ രാജ്യ തലസ്ഥാനം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്  

CBSE ഏറ്റവും പുതിയ നിര്‍ദ്ദേശം അനുസരിച്ച്  സിബിഎസ്ഇ ബോർഡ് പരീക്ഷകൾക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ഇപ്പോള്‍ അപേക്ഷിക്കാം. അതായത്,  CBSE ബോർഡ് പരീക്ഷയ്ക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബര്‍ 12 മുതലാണ്‌  പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 11 ആണ്. ഇതിനുശേഷം, വിദ്യാർത്ഥികൾക്ക് 2000 രൂപ പിഴയോടെ ഒക്ടോബർ 19 വരെയും ഫോം സമർപ്പിക്കാം.

Also Read:   Diesel Vehicles: ഡീസല്‍ വാഹനങ്ങള്‍ക്ക് വില കൂടുമോ? നിതിന്‍ ഗഡ്കരി പറയുന്നത് എന്താണ്? 
 
"CBSE 2024 ലെ ബോർഡ് പരീക്ഷയ്ക്ക് പ്രൈവറ്റായി രജിസ്ട്രേഷൻ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  സെപ്റ്റംബർ 12 മുതൽ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 11 ആണ്. അതിനുശേഷം, വിദ്യാർത്ഥികൾക്ക് 2000 രൂപ ലേറ്റ് ഫീസോടെ ഒക്ടോബർ 19 വരെ രജിസ്ട്രേഷൻ ഫോം സമർപ്പിക്കാം", CBSE വെബ്സൈറ്റ് പറയുന്നു. 

എല്ലാ വര്‍ഷവും നടത്തുന്നതുപോലെ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സിബിഎസ്ഇ   വിദ്യാർത്ഥികൾക്കായി ബോർഡ് പരീക്ഷകൾ നടത്തും. അഞ്ച് വിഷയങ്ങൾക്ക് 1500 രൂപയും അധികമായി വരുന്ന ഓരോ വിഷയത്തിനും 300 രൂപയുമാണ് പരീക്ഷാ ഫീസ്. കമ്പാർട്ട്മെന്റ്, അഡീഷണൽ, ഇംപ്രൂവ്മെന്റ് പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾ 300 രൂപ അടയ്‌ക്കേണ്ടതാണ്. പ്രാക്റ്റിക്കല്‍ പരീക്ഷയെ കുറിച്ച് പറയുകയാണെങ്കിൽ, ഓരോ വിഷയത്തിനും 100 രൂപ നൽകണം.

CBSE പ്രൈവറ്റ് രജിസ്ട്രേഷൻ എങ്ങിനെ നടത്താം? 

വിദ്യാര്‍ത്ഥികള്‍ക്ക് CBSE യുടെ ഔദ്യോഗിക വെബ്‌സൈറ്റ് cbse.gov.in സന്ദർശിച്ച് അപേക്ഷാ ഫോറം പൂരിപ്പിച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം.

കേവലം ഫോറം സമർപ്പിച്ചതുകൊണ്ടും ഫീസ് അടച്ചതുകൊണ്ടും അവർക്ക് പരീക്ഷയിൽ ഹാജരാകാൻ അർഹതയില്ലെന്ന് അവർ അറിഞ്ഞിരിക്കണം. ഇതിനായി നിങ്ങൾ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

ഓൺലൈനായി ഫീസ് അടയ്ക്കാൻ ഒരാൾക്ക് നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് (ആഭ്യന്തര അല്ലെങ്കിൽ വിദേശ) ഉപയോഗിക്കാം.

ചെക്കുകൾ, തപാൽ ഓർഡറുകൾ, മണി ഓർഡറുകൾ, മറ്റ് ഓഫ്‌ലൈൻ പേയ്‌മെന്റുകൾ എന്നിവ സ്വീകരിക്കില്ല എന്ന കാര്യം പ്രത്യേകം ഓര്‍മ്മിയ്ക്കുക. 

ഇതുകൂടാതെ, അപേക്ഷയിൽ ഉദ്യോഗാർത്ഥി തിരഞ്ഞെടുക്കുന്ന നഗരത്തെ അടിസ്ഥാനമാക്കി പരീക്ഷാ സ്ഥലം അനുവദിക്കും.

അതേസമയം, സിബിഎസ്ഇയുടെ കണക്കനുസരിച്ച്, 2023-2024 അധ്യയന വർഷത്തേക്കുള്ള 10-ാം ക്ലാസിന്റെയും 12-ാം ക്ലാസിന്റെയും പതിവ് ബോർഡ് പരീക്ഷകൾ 2024 ഫെബ്രുവരി 15 മുതൽ ആരംഭിക്കുമെന്നാണ് സൂചന. ബോര്‍ഡ് പരീക്ഷകള്‍ക്കായി എല്ലാ സ്ഥാപനങ്ങളും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണം എന്ന് CBSE അറിയിയ്ക്കുന്നു.

 ബോർഡ് അനുസരിച്ച്, പരീക്ഷ 55 ദിവസത്തിന് ശേഷം 2024 ഏപ്രിൽ 10 ന് അവസാനിക്കും. 2024-ലെ ബോർഡ് പരീക്ഷകളുടെ കൃത്യമായ ഷെഡ്യൂൾ ഇതുവരെ പരസ്യമാക്കിയിട്ടില്ല. 10, 12 ക്ലാസുകളിലെ ഔദ്യോഗിക ഡേറ്റ്‌ഷീറ്റ് പുറത്തിറങ്ങുമ്പോഴെല്ലാം വിദ്യാർത്ഥികൾക്ക് അത് വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More