Home> India
Advertisement

സി.ബി.എസ്​.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

സി.ബി.എസ്​.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ​പ്രസിദ്ധീകരിച്ചു.

സി.ബി.എസ്​.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സി.ബി.എസ്​.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ​പ്രസിദ്ധീകരിച്ചു. 

പരീക്ഷാ ഫലം cbse.nic.in എന്ന സൈറ്റില്‍ ലഭ്യമാകും. cbseresults.nic.in , results.nic.in തുടങ്ങിയ ഔദ്യോഗിക സൈറ്റുകളിലും ഫലം ലഭ്യമാകും.

മെയ്‌ 5ന് പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തുമെന്നായിരുന്നു മുന്‍പ് പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍, പത്താംക്ലാസ് പരീക്ഷയുടെ ഫലം പൂർണ്ണമായി തയ്യാറാക്കിയിട്ടും ബോര്‍ഡ് മീറ്റിംഗ് നടക്കാത്തതിനാലാണ് പരീക്ഷാ ഫലം വൈകിയത്. ഇന്ന് ബോര്‍ഡ് മീറ്റിംഗ് നടന്നിരുന്നു. ശേഷമാണ് പരീക്ഷാ ഫലം പുറത്തുവിട്ടത്. 

കഴിഞ്ഞ 2ന് സി.ബി.എസ്.ഇ പ്ലസ് ടൂ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിരുന്നു. സി.ബി.എസ്.ഇയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് പരീക്ഷ അവസാനിച്ച് 28 ദിവസത്തിനുള്ളില്‍ ഫലം പ്രസിദ്ധപ്പെടുത്തുന്നത്. മെയ്‌ മൂന്നാം വാരത്തില്‍ ഫലം പുറത്തുവരുമെന്നായിരുന്നു സൂചനകള്‍. 

Read More