Home> India
Advertisement

കാവേരി തര്‍ക്കം: കെട്ടി തൂങ്ങി ചാകാന്‍ എഐഎഡിഎംകെ എംപിയോട് ദിനകരന്‍ പക്ഷം

കര്‍ണാടകയ്ക്ക് അനുകൂലമായ വിധി പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തില്‍ നവനീത കൃഷ്ണൻ വിഷം കഴിച്ചു മരിക്കാനാണ് പുഗഴേന്തി ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍ കെട്ടി തൂങ്ങി ചാകാന്‍ കയര്‍ നല്‍കാമെന്നും പുഗഴേന്തി പറയുന്നു.

കാവേരി തര്‍ക്കം: കെട്ടി തൂങ്ങി ചാകാന്‍ എഐഎഡിഎംകെ എംപിയോട് ദിനകരന്‍ പക്ഷം

ചെന്നൈ: കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് എഐഎഡിഎംകെ എംപി നവനീത കൃഷ്ണൻ പാർലമെന്റിൽ ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ പരിഹസിച്ച് ടിടിവി ദിനകരന്‍ പക്ഷത്തിന്‍റെ നേതാവ് പുഗഴേന്തി രംഗത്ത്.

കാവേരി പ്രശ്നത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ തൂങ്ങിമരിക്കുമെന്ന്‍ നവനീത കൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കര്‍ണാടകയ്ക്ക് അനുകൂലമായ വിധി പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തില്‍ നവനീത കൃഷ്ണൻ വിഷം കഴിച്ചു മരിക്കാനാണ് പുഗഴേന്തി ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍ കെട്ടി തൂങ്ങി ചാകാന്‍ കയര്‍ നല്‍കാമെന്നും പുഗഴേന്തി പറയുന്നു. ചെന്നൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 

കാവേരി നദീജല തർക്കത്തില്‍ കര്‍ണാടകയ്ക്ക് അനുകൂലമായാണ് വിധി വന്നത്. വിധിയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് ആവശ്യപ്പെട്ടതനുസരിച്ചുള്ള വെള്ളം സംസ്ഥാനത്തിന് ലഭിക്കില്ല. തമിഴ്‌നാടിന് 13 ഘന അടി വെള്ളം കുറയും. 177.25 ഘന അടി ജലമാണ് തമിഴ്‌നാടിന് ലഭിക്കുക.

തർക്കവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിക്കാന്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്തിരുന്നു. വിധിയ്ക്കെതിരെ തിങ്കളാഴ്ച തന്നെ ഹർജി സമർപ്പിച്ചേക്കും.

Read More