Home> India
Advertisement

CAT 2021 Result | കോമൺ അഡ്മിഷൻ ടെസ്റ്റ് ഫലങ്ങൾ പ്രഖ്യാപിച്ചു; ഒമ്പത് പേർക്ക് നൂറ് ശതമാനം മാർക്ക്

ഒമ്പത് പേർ 100 ശതമാനം മാർക്ക് നേടി. ഇവരിൽ ഏഴ് പേർ എഞ്ചിനീയർമാരാണ്.

CAT 2021 Result | കോമൺ അഡ്മിഷൻ ടെസ്റ്റ് ഫലങ്ങൾ പ്രഖ്യാപിച്ചു; ഒമ്പത് പേർക്ക് നൂറ് ശതമാനം മാർക്ക്

ക്യാറ്റ് 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്‌സൈറ്റായ https://iimcat.ac.in-ൽ ആണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒമ്പത് പേർ 100 ശതമാനം മാർക്ക് നേടി. ഇവരിൽ ഏഴ് പേർ എഞ്ചിനീയർമാരാണ്. 100 ശതമാനം മാർക്ക് നേടിയ ഒമ്പത് പേരിൽ നാല് പേർ മഹാരാഷ്ട്രയിൽ നിന്നുള്ളവരും രണ്ട് ഉത്തർപ്രദേശിൽ നിന്നുള്ളവരും ഹരിയാന, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്.

2021 ലെ കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT) ഫലം എങ്ങനെ പരിശോധിക്കാം?

iimcat.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഹോം പേജിൽ, CAT 2021 സ്‌കോർ കാർഡ് ഡൗൺലോഡ് ചെയ്യാൻ ലോഗിൻ ചെയ്യുക.

നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാൻ 'യൂസർ ഐഡി', 'പാസ്‌വേഡ്' എന്നിവ നൽകി CAT 2021 ഫലം പരിശോധിക്കുക.

ഇന്ത്യയിലുടനീളമുള്ള വിവിധ ഐഐഎമ്മുകളുടെ വിവിധ ബിരുദാനന്തര ബിരുദ, ഫെല്ലോ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതിനായാണ് CAT പരീക്ഷ നടത്തുന്നത്. എം‌ബി‌എ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് ലിസ്റ്റ് ചെയ്തിട്ടുള്ള ഐഐഎം ഇതര സ്ഥാപനങ്ങൾക്കും CAT സ്കോറുകൾ ഉപയോഗിക്കാം. മൂന്ന് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടന്നത്. 8.30 മുതൽ 10.30 വരെ, ഉച്ചയ്ക്ക് 12.30 മുതൽ 2.30 വരെ, വൈകുന്നേരം 4.30 മുതൽ 6.30 എന്നിങ്ങനെയായിരുന്നു മൂന്ന് ഷിഫ്റ്റുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More