Home> India
Advertisement

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 47 മരണം

പന്ത്രണ്ടിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 47 മരണം

പൗരി ഗര്‍വാള്‍ (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാള്‍ ജില്ലയില്‍ നാനിധന്ധാ പ്രദേശത്ത് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 47 പേര്‍ മരിച്ചു.

പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. നാല്പത്തിയഞ്ചിലധികം പേര്‍ ബസിലുണ്ടായിരുന്നതായാണ് ലഭ്യമാകുന്ന വിവരം.

പിപാലി-ബൊവാന്‍ പാതയിലാണ് അപകടം സംഭവിച്ചത്. രാം നഗറില്‍ നിന്ന് ബൊവാനിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും അഗ്നിശമനസേനയും എത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്നുള്ള അന്വേഷണത്തിലാണ് പൊലീസ്. 

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി പൗരി ഗര്‍വാള്‍ പൊലീസ് കമ്മിഷണര്‍ ദിലീപ് ജവാല്‍ക്കര്‍ പറഞ്ഞു.

 

 

Read More