Home> India
Advertisement

Budget 2021 : ആറ് തൂണിൽ നിലനിർത്തി Nirmala Sitharaman ന്റെ മൂന്നാം Budget

ആറ് മേഖലകളിലെ വികസനങ്ങൾക്ക് ഊന്നൽ നൽകി Nirmala Sitharaman ന്റെ ബജറ്റ്. ആറ് മേഖലയെ ആറ് തൂണുകളായി വിശേഷിപ്പിച്ച നിർമല

Budget 2021 : ആറ് തൂണിൽ നിലനിർത്തി Nirmala Sitharaman ന്റെ മൂന്നാം Budget

Budget 2021: Nirmala Sitharaman തന്റെ മൂന്നാം Budget ആറ് മേഖലകളിലെ വികസനങ്ങൾക്ക് ഊന്നൽ നൽകിയാണ് ഇന്ന് അവതരിപ്പിച്ചത്. അവയെ തന്റെ ബജറ്റ് പ്രസംഗത്തിലെ ആറ് പ്രധാന തൂണുകളായിട്ടാണ് കേന്ദ്ര ധനമന്ത്രി ഇന്ന് വിശേഷിപ്പിച്ചത്. ആരോ​ഗ്യം, സാമ്പത്തികം, അടസ്ഥാന സൗകര്യങ്ങളുടെ വികസനം, രാജ്യത്തിന്റെ പുരോ​ഗതി പുത്തനുണർവ് നൽകുന്ന മാനവിഭവശേഷി, Minimum Government, Maximum Governance തുടങ്ങിയവയാണ്.

കോവിഡ് പശ്ചാത്തലത്തിൽ എല്ലാവരും കരുതിയത് പോലെ തന്നെയാണ് ആരോ​ഗ്യ മേഖലയ്ക്ക് കൂടുതൽ താങ്ങ് നൽകുന്ന പ്രഖ്യാപനങ്ങൾ ഇന്നത്തെ ബജറ്റിൽ (Budget) ഉണ്ടായിരിക്കുന്നത്. ആരോ​ഗ്യ മേഖലയിൽ 64,810 കോടി രൂപയുടെ പദ്ധതിയാണ് ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ രാജ്യത്തെ കോവിഡ് വാക്സിൻ വികസനങ്ങൾക്കായി 35,000 കോടിയാണ് വകമാറ്റി വെച്ചിരിക്കുന്നത്. രണ്ട് പുതിയ ഇന്ത്യൻ നിർമിത കോവിഡ് വാക്സനുകൾക്കും ഉടൻ അനുമതി നൽകുമെന്ന് മന്ത്രി ബജറ്റ് പ്രസംഗവേളയിൽ സൂചിപ്പിച്ചിരുന്നു.

ALSO READ: ​Budget 2021: തിരഞ്ഞെടുപ്പ് മുൻ നിർത്തിയോ? ഇൗ സംസ്ഥാനങ്ങൾക്ക് റോഡ് വികസന ഫണ്ടുകൾ

രണ്ടാമതായി ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് അടിസ്ഥാന സൗകര്യങ്ങളുടെ വികസനങ്ങൾക്കായി കേന്ദ്ര ചിലവഴിക്കാൻ പോകുന്നതാണ്. കേരളം തമിഴ്നാട്, കർണാടക, West Bengal ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വൻ തോതിലുള്ള പദ്ധതികളാണ് കേന്ദ്രം ഈ ബജറ്റിലൂടെ ആവിഷ്ക്കരിക്കുന്നത്. കേരളത്തിലൂടെ പോകുന്ന മുംബൈ - കന്യാകുമാരി ഇടനാഴി, തമിഴ്നാട് കേരളവുമായി ബന്ധിപ്പിക്കുന്ന കൊല്ലം മധുര ദേശീപാത വികസനം തുടങ്ങിയവാണ് ഇതിൽ പ്രധാനമായും കേരളവുമായി ബന്ധപ്പെടുത്തി ധനമന്ത്രി അടിസ്ഥാന സൗകര്യങ്ങളുടെ വികസനങ്ങളുടെ പ്രഖ്യാപനം നടത്തിയത്. 

ALSO READ: Budget 2021: കേരളത്തിലെ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് 65,000 കോ​ടി​ രൂപ അനുവദിച്ചു

നരേന്ദ്ര മോദി (PM Narendra Modi) സർക്കാരിന്റെ ഒമ്പതാം ബജറ്റിൽ ഏറ്റവും കൂടുതൽ പരിഗണന നൽകുന്നത് പുതിയ തൊഴിൽ മേഖല സൃഷ്ടിക്കുകയും, ​ഗ്രാമീണ വികസനങ്ങൾക്ക് ഊന്നൽ നൽകുകയും പുതിയ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും വിദേശനിക്ഷേപം തുടങ്ങിയവയാണ് ഏറ്റവും ആകർഷണമായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More