Home> India
Advertisement

Budget 2021: വില കുറയുന്നതും വില കൂടുന്നതുമായ ഉത്പന്നങ്ങള്‍ ഏതെന്ന് നോക്കാം

കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ധനമന്ത്രി നിർമ്മല സീതാരാമൻ 2021-22 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് (Union Budget 2021) അവതരിപ്പിച്ചു.

Budget 2021: വില കുറയുന്നതും  വില കൂടുന്നതുമായ ഉത്പന്നങ്ങള്‍ ഏതെന്ന് നോക്കാം

New Delhi: കോവിഡ്  മഹാമാരി  സൃഷ്ടിച്ച  സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ധനമന്ത്രി നിർമ്മല സീതാരാമൻ 2021-22 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ്  (Union Budget 2021) അവതരിപ്പിച്ചു. 

2021-22 സാമ്പത്തിക ബജറ്റ്  സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിര വളർച്ചയുടെ വേഗത വര്‍ദ്ധിപ്പിക്കുമെന്ന്  ബജറ്റവതരണ വേളയില്‍  ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ  (Nirmala Sitharaman) പറഞ്ഞു. 

എന്നാല്‍, കേന്ദ്ര ബജറ്റില്‍  (Budget 2021) ഏതൊക്കെ മേഘലകള്‍ക്ക്  പ്രാധാന്യം നല്‍കിയാലും  സാധാരണക്കാര്‍ക്ക്  അറിയേണ്ടത് ഒന്നുമാത്രം .. ഏതൊക്കെ സാധനങ്ങള്‍ക്ക് വില കൂടും?  ഏതൊക്കെ സാധനങ്ങള്‍ക്ക്  വില  കുറയും  എന്നതുതന്നെ... കാരണം ബജറ്റിന് ശേഷം സാധനങ്ങള്‍ക്ക് വില  വര്‍ദ്ധിക്കുമ്പോള്‍ അത് സാധാരണക്കാരുടെ കുടുംബ ബജറ്റിനേയും സാരമായി ബാധിക്കും.

Budget 2021ല്‍ പരാമര്‍ശിക്കുന്നത് അനുസരിച്ച് സാധാരണക്കാരുടെ  വരുമാനത്തെയും ചെലവുകളെയും  ബാധിക്കുന്ന   വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങളുടെ ഏകദേശ രൂപം  ചുവടെ: - 

ഇന്ധന വില:  പെട്രോളിനും ഡീസലിനും കാർഷിക ഇൻഫ്രാസ്ട്രക്ചർ ആന്‍റ്  ഡെവലപ്‌മെന്‍റ്   സെസ്  (Agriculture Infrastructure and Development Cess (AIDC) അധികമായി ചുമത്തിയിട്ടുണ്ട്.  പെട്രോളിന്  Rs 2.5  AIDCയും  ഡീസലിന്   Rs 4AIDCയുമാണ് ചുമത്തിയിരിയ്ക്കുന്നത്.  എന്നാല്‍,  പെട്രോളിനും ഡീസലിനും വില കൂടില്ല എന്നും ധനമന്ത്രി ഉറപ്പുനല്‍കി.  അതായത്   പെട്രോളിനും  ഡീസലിനുമുളള  Basic Excise Duty (BED) and Special Additional Excise Duty (SAED) നിരക്കുകള്‍ കുറച്ചതായി ധനമന്ത്രി വ്യക്തമാക്കി.

ഇലക്ട്രോണിക്സ് ഉപകരണങ്ങൾ,  മൊബൈൽ‌ ഫോണുകൾ, മൊബൈലുകളുടെ ചില ഭാഗങ്ങൾ എന്നിവയ്ക്ക് ‌വില കൂടും.   സിന്തറ്റിക് രത്‌നക്കല്ലുകൾ, ഇറക്കുമതി ചെയ്ത ലെതർ ഉത്പന്നങ്ങള്‍ എന്നിയ്ക്ക് വില കൂടും

മദ്യം,  അസംസ്കൃത പാം ഓയിൽ,  അസംസ്കൃത സോയാബീൻ,  സൂര്യകാന്തി എണ്ണ,   കൽക്കരി, ലിഗ്നൈറ്റ് രാസവളങ്ങൾ (യൂറിയ തുടങ്ങിയവ) പയർ, കടല  എന്നിവയ്ക്ക് ഇനി വില വര്‍ധന പ്രതീക്ഷിക്കാം.

സോളാർ ഇൻവെർട്ടറുകളുടെ  തീരുവ 5% മുതൽ 20% വരെ ഉയർത്തി.യിട്ടുണ്ട്.  സോളാർ വിളക്കുകകളുടെ  തീരുവ 5% ൽ നിന്ന് 15% ആക്കി. ചില ഓട്ടോ ഭാഗങ്ങളുടെ കസ്റ്റംസ് തീരുവ 15% ആക്കി ഉയർത്തി. സ്റ്റീൽ സ്ക്രൂകളുടെ  ഡ്യൂട്ടി 10%ല്‍ നിന്ന്  15%മായി ഉയർത്തി.

Also read: Budget 2021: സ്വർണത്തിന്റെയും വെള്ളിയുടേയും customs duty കുറച്ചു

 പ്ലാസ്റ്റിക് ബിൽഡർ വെയർ  തീരുവ 10% ൽ നിന്ന് 15%മായി ഉയർത്തി.  കോട്ടൺ  കസ്റ്റംസ് തീരുവ 10%  ഉയർത്തി

അയൺ സ്റ്റീൽ കസ്റ്റംസ് തീരുവ 7.5% മായി കുറഞ്ഞു. നൈലോൺ വസ്ത്രങ്ങൾ, നൈലോൺ ഫൈബർ, നൂൽ എന്നിവയുടെ ബിസിഡി നിരക്ക് 5% ആയി കുറച്ചു. ചെമ്പ് ഉപകരണങ്ങൾ ഷൂസ് എന്നിവയ്ക്ക് വില കുറയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More