Home> India
Advertisement

Unnao Brutality: ക്രൂരതയുടെ പര്യായമായി ഉന്നാവ്, ദളിത് പെണ്‍കുട്ടികളെ പാടത്ത് കെട്ടിയിട്ട നിലയില്‍, രണ്ടു പേര്‍ മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

ക്രൂരതയുടെ കഥകളുമായി ഉത്തര്‍പ്രദേശിലെ Unnao... മൂന്ന് ദളിത് പെണ്‍കുട്ടികളെ ഗോതമ്പ് പാടത്ത് കെട്ടിയിട്ട നിലയില്‍ കണ്ടെത്തി.

Unnao Brutality: ക്രൂരതയുടെ പര്യായമായി ഉന്നാവ്, ദളിത് പെണ്‍കുട്ടികളെ പാടത്ത് കെട്ടിയിട്ട നിലയില്‍, രണ്ടു  പേര്‍ മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

Lucknow: ക്രൂരതയുടെ കഥകളുമായി ഉത്തര്‍പ്രദേശിലെ Unnao...  മൂന്ന് ദളിത് പെണ്‍കുട്ടികളെ ഗോതമ്പ് പാടത്ത് കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. 

മൂന്നു പെണ്‍കുട്ടികളില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 13, 16 വയസുള്ള കുട്ടികളാണ് മരിച്ചത്.

പശുവിന് പുല്ല് പറിക്കാന്‍ പോയ Dalit പെണ്‍കുട്ടികളെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ  കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.  കൈയും കാലും  കെട്ടിയിട്ട നിലയിലായിരുന്നു പെണ്‍കുട്ടികളെ കണ്ടെത്തിയത്.

ഐജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം വിഷം ഉള്ളില്‍ ചെന്നാണ് രണ്ട് പെണ്‍കുട്ടികളും മരിച്ചതെന്ന് പോലീസ് പറഞ്ഞു.

Also read: Shabnam: ഷബ്‌നം കഴുമരത്തിലേയ്ക്ക്, ഇന്ത്യയില്‍ തൂക്കിലേറ്റപ്പെടുന്ന സ്‌ത്രീ കുറ്റവാളി

ചികിത്സയിലിരിയ്ക്കുന്ന പെണ്‍കുട്ടിയെ അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത് എന്നും  പെണ്‍കുട്ടിയ്ക്ക് എത്രയും പെട്ടെന്ന് തന്നെ അടിയന്തിര ശുശ്രൂഷകള്‍ നല്‍കിയതായും  അധികൃതര്‍ വ്യക്തമാക്കി.  പെണ്‍കുട്ടിയുടെ തലച്ചോറിന് സാരമായ ക്ഷതം സംഭവിച്ചതായും വിഷം നല്‍കി കൊലപ്പെടുത്താനുള്ള ശ്രമം നടന്നതായും  ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്  എന്നും  ഡോക്ടര്‍മാര്‍  വ്യക്തമാക്കി.

Also read: Bihar: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രധാന അധ്യാപകന് വധശിക്ഷ

അതേസമയം, കുടുംബത്തിന് ആരുമായും വൈരാഗ്യമില്ലെന്നും ആരെയും സംശയിക്കുന്നില്ലെന്നും മരിച്ചയാളുടെ കുടുംബാംഗം പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More