Home> India
Advertisement

കൈക്കൂലി വാങ്ങിയത് യോഗിയുടെ സെക്രട്ടറി, പൊലീസ് കസ്റ്റഡിയില്‍ ആരോപണം ഉയര്‍ത്തിയ വ്യക്തി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് പി ഗോയല്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയര്‍ത്തിയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൈക്കൂലി വാങ്ങിയത് യോഗിയുടെ സെക്രട്ടറി, പൊലീസ് കസ്റ്റഡിയില്‍ ആരോപണം ഉയര്‍ത്തിയ വ്യക്തി

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് പി ഗോയല്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയര്‍ത്തിയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ആരോപണം ഉന്നയിച്ച അഭിഷേക് ഗുപ്തയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്ത വിവരം ലഖ്നൗ പൊലീസിലെ സീനിയര്‍ സുപ്രണ്ട് ദീപക് കുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച്‌ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചോദ്യം ചെയ്യുന്നതിനാണ് അഭിഷേകിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.

പെട്രോള്‍ പമ്പിനുള്ള സ്ഥലം അനുവദിക്കുന്നതിനായി പ്രിന്‍സിപ്പല്‍ സെക്രട്ടറി 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു അഭിഷേക് ഗുപ്തയുടെ ആരോപണം. വാര്‍ത്ത സമ്മേളനം നടത്താനൊരുങ്ങുമ്പോഴാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

അതേസമയം, പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്.പി ഗോയലിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തി നിജസ്ഥിതി പുറത്ത് കൊണ്ടുവരാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. ഇതിന്‍റെ ഭാഗമായാണ് കേസില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും ആരോപണം ഉന്നയിച്ചയാളെ തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരിക്കുന്നത്.

 

 

Read More