Home> India
Advertisement

ഇന്ത്യയുടെ സൂപ്പര്‍ സോണിക് മിസൈല്‍ ബ്രഹ്മോസ് പരീക്ഷണം വിജയകരം

ഇന്ത്യന്‍ വ്യോമ സേനയുടെ യുദ്ധ വിമാനമായ സുകോയ് 30യില്‍ നിന്നും ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഈ പരീക്ഷണത്തിലൂടെ ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ സൂപ്പര്‍ സോണിക് മിസൈല്‍ ബ്രഹ്മോസ് പരീക്ഷണം വിജയകരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമ സേനയുടെ യുദ്ധ വിമാനമായ സുകോയ് 30യില്‍ നിന്നും ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഈ പരീക്ഷണത്തിലൂടെ ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായിരുന്നു പരീക്ഷണം. വ്യോമ സേനയുടെ യുദ്ധ വിമാനമായ സുകോയ് 30ല്‍ നിന്നും വിക്ഷേപിച്ച മിസൈലിന്‍റെ ഭാരം 2.5 ടണ്‍  ആണ്. ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലാണിത്. കര, കടല്‍, ആകാശം ഇങ്ങനെ മൂന്നിടങ്ങളില്‍ നിന്നും ഒരു പോലെ വിക്ഷേപിക്കാന്‍ കഴിയും. 

ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍ ഇന്ത്യയും റഷ്യയും തമ്മില്‍ നടത്തിയ സംയുക്ത സംരംഭത്തിന്‍റെ ഫലമാണ്. ഇന്ത്യയുടെ ഡിആർഡിഒയും റഷ്യയിലെ എൻ പി എം യും ചേര്‍ന്നാണ് ഇത് വികസിപ്പിച്ചത്. ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്കാ നദിയുടെയും പേര് ചേര്‍ത്താണ് ഈ മിസൈലിന് പേര് നല്‍കിയത്. 

പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ ഈ ചരിത്ര വിജയത്തിന് അഭിനന്ദനം നൽകി. സുകോയ് 30യില്‍ നിന്നും ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ 

സുപ്സോണിക് ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു വിജയകരമായി ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് എന്നവര്‍ ട്വീറ്റ് ചെയ്തു.

 

 

 

 

 

Read More