Home> India
Advertisement

ബോളിവുഡ് താരം സല്‍മാന്‍ഖാന് വധഭീഷണി

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ഖാന് വധഭീഷണിയുമായി ഗുണ്ടാ നേതാവ്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ലോറന്‍സ് ബിഷ്നോയിയാണ് സല്‍മാനെ കൊല്ലുമെന്ന് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ബോളിവുഡ് താരം സല്‍മാന്‍ഖാന് വധഭീഷണി

ജയ്പൂര്‍: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ഖാന് വധഭീഷണിയുമായി ഗുണ്ടാ നേതാവ്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ലോറന്‍സ് ബിഷ്നോയിയാണ് സല്‍മാനെ കൊല്ലുമെന്ന് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒരു കേസുമായി ബന്ധപ്പെട്ട് ഇയാളെ ജോധ്പൂര്‍ കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു ഭീഷണി. ഈ കേസ് വളരെ നിസ്സാരമാണെന്നും തനിക്കെതിരെ വലിയ ഏതെങ്കിലും കേസാണ് പൊലീസിന് വേണ്ടതെങ്കില്‍ താന്‍ സല്‍മാന്‍ഖാനെ കൊല്ലാം എന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.

ജോധ്പൂരില്‍ തന്നെയുണ്ടെങ്കില്‍ താന്‍  സല്‍മാന്‍ഖാനെ വധിക്കും. തങ്ങളുടെ ശക്തി അന്ന് തെളിയിക്കാമെന്നുമായിരുന്നു ഭീഷണി. 

ഗുണ്ടാ നേതാവിന്‍റെ ഭീഷണിയെത്തുടര്‍ന്ന് സല്‍മാന്‍ഖാന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൊലപാതകം, മോഷണം തുടങ്ങി ഇരുപതിലധികം കേസുകള്‍ ബിഷ്നോയിക്കെതിരെ ജോധ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്.

Read More