Home> India
Advertisement

ആഗോള സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഇന്ത്യയെ സഹായിച്ചത് കള്ളപ്പണം: വിവാദ പ്രസ്താവനയുമായി അഖിലേഷ് യാദവ്

ആഗോള സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചത് കള്ളപ്പണമാണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ പ്രസ്താവന വിവാദത്തില്‍. എന്നാൽ, അഭിപ്രായം തന്‍റെതല്ലെന്നും സാമ്പത്തിക വിദഗ്ധരുടേതാണെന്നും അദ്ദേഹം വിശദീകരിച്ചു.

ആഗോള സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഇന്ത്യയെ സഹായിച്ചത് കള്ളപ്പണം: വിവാദ പ്രസ്താവനയുമായി അഖിലേഷ് യാദവ്

ലക്‌നൗ: ആഗോള സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചത് കള്ളപ്പണമാണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ പ്രസ്താവന വിവാദത്തില്‍. എന്നാൽ, അഭിപ്രായം തന്‍റെതല്ലെന്നും സാമ്പത്തിക വിദഗ്ധരുടേതാണെന്നും അദ്ദേഹം വിശദീകരിച്ചു. 

ആഗോള സാമ്പത്തികമാദ്ധ്യത്തിന്‍റെ കാലത്ത് അത് ഇന്ത്യയെ ബാധിക്കാതിരുന്നത് കള്ളപ്പണം നിയന്ത്രിക്കുന്ന സമാന്തര സമ്പദ് വ്യവസ്ഥ ഇവിടെ നിലനിന്നത് കൊണ്ടാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതെന്ന് അഖിലേഷ് പറഞ്ഞു. താന്‍ വ്യക്തിപരമായി കള്ളപ്പണത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.  ഇന്‍ഡോ- മ്യാന്‍മര്‍- തായ്‌ലന്റ് ഫ്രണ്ട്ഷിപ്പ് കാര്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്യവെ ആയിരുന്നു അഖിലേഷ് വിവാദ പ്രസ്താവന നടത്തിയത്. 

നോട്ടുകള്‍ പിന്‍വലിച്ചതുകൊണ്ടുമാത്രം കള്ളപ്പണം തടയാനാകില്ലെന്നും ഇതുമൂലം കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ സാധാരണക്കാര്‍ക്കാണ് കടുത്ത ദുരിതം സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ 500 ന്‍റെയും 1000 ത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കിയതുകൊണ്ട് പ്രശ്‌നത്തിന് പരിഹാരമാകില്ല. നോട്ടുകള്‍ അനധികൃതമായി സൂക്ഷിച്ചിരുന്നവര്‍ 2000 ത്തിന്‍റെ നോട്ടിനുവേണ്ടി കാത്തിരിക്കുകയാണെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.

Read More