Home> India
Advertisement

ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് കുമാർ ദേബ് അധികാരമേറ്റു

നീണ്ട 20 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് സത്യപ്രതിജ്​ഞ ചെയ്​ത്​ അധികാരമേറ്റു. ത്രിപുര ഗവര്‍ണ്ണര്‍ തഗത റോയ് സത്യപ്രതിജ്​ഞ ചൊല്ലിക്കൊടുത്തു.

ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് കുമാർ ദേബ് അധികാരമേറ്റു

അഗർത്തല: നീണ്ട 20 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് സത്യപ്രതിജ്​ഞ ചെയ്​ത്​ അധികാരമേറ്റു. ത്രിപുര ഗവര്‍ണ്ണര്‍ തഗത റോയ് സത്യപ്രതിജ്​ഞ ചൊല്ലിക്കൊടുത്തു.

ത്രിപുരയില്‍ ആദ്യമായി അധികാരത്തിലെത്തിയ ബിജെപി ചടങ്ങ് ആഘോഷമാക്കാനും മറന്നില്ല. ചടങ്ങില്‍ സംബന്ധിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും അഗര്‍ത്തലയില്‍ എത്തിയിരുന്നു. 

മുരളി മനോഹര്‍ ജോഷി, എല്‍. കെ അദ്വാനി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങി ബിജെപിയുടെ പ്രമുഖ ദേശീയ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു. 

ജിഷ്ണു ദേബ് ബര്‍മന്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. 

ത്രിപുരയിൽ സിപിഎമ്മിനും കമ്മ്യൂണിസത്തിനും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് നിയുക്ത ബിജെപി മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് അഭിപ്രായപ്പെട്ടു. സിപിഎമ്മിന്‍റെ പ്രവർത്തകർ പോലും ഇത്തവണ ബിജെപിക്കാണ് വോട്ട് ചെയ്തതെന്നു പറഞ്ഞ ബിപ്ലബ് കുമാർ ഇന്ത്യയിൽ സിപിഎം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും പരിഹസിച്ചു. ഇപ്പോള്‍ കേരളത്തില്‍ മാത്രം അവശേഷിച്ചിരിയ്ക്കുന്ന സിപിഎം അടുത്ത തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും പറഞ്ഞു.

സംസ്ഥാനത്തിന്‍റെ വികസനമാണ് തന്‍റെ ലക്ഷ്യമെന്നും മൂന്ന് വർഷം കൊണ്ട് ലക്ഷ്യം പൂർത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു.

 

Read More