Home> India
Advertisement

മഹാരാഷ്ട്രയില്‍ പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും പ്രവര്‍ത്തകര്‍

മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒരു മാസത്തിലധികമായിട്ടും സര്‍ക്കാര്‍ രൂപീകരണത്തില്‍ നാടകങ്ങള്‍ അരങ്ങുതകര്‍ക്കുകയായിരുന്നു.

മഹാരാഷ്ട്രയില്‍ പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും പ്രവര്‍ത്തകര്‍

മുംബൈ: ഒറ്റ രാത്രികൊണ്ട് പൊളിച്ചടുക്കിയ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കത്തില്‍ ആഹ്ലാദ പ്രകടനവുമായി ബിജെപി നേതാക്കള്‍ രംഗത്ത്. 

പടക്കം പൊട്ടിച്ചും, ലഡു വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്. 

 

 

മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒരു മാസത്തിലധികമായിട്ടും സര്‍ക്കാര്‍ രൂപീകരണത്തില്‍ നാടകങ്ങള്‍ അരങ്ങുതകര്‍ക്കുകയായിരുന്നു. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനോടുവിലാണ് ബിജെപി ശിവസേന സഖ്യം പിരിഞ്ഞത്.

അത് ബിജെപിയെ ഒന്ന് വെട്ടിലാക്കിയെങ്കിലും ശക്തമായ ആസൂത്രണത്തിലൂടെ ഇന്ന് രാവിലെ ഭരണം തിരിച്ചുപിടിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞു.  

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അതിഗംഭീരമായ നീക്കത്തിലൂടെയാണ് മഹാരാഷ്ട്രയില്‍ ബിജെപി-എന്‍സിപി സഖ്യം രൂപീകരിച്ച് അധികാരമേറ്റത്.

അണിയറയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ്‌ സഖ്യം തകര്‍ത്ത് ചര്‍ച്ചകള്‍ നടത്തി തീരുമാനം ഇന്ന് ഗവര്‍ണറെ അറിയിക്കാനിരുന്നപ്പോഴാണ് അരങ്ങുതകര്‍ത്ത് ദേവേന്ദ്ര ഫഡ്നാവിസും എന്‍സിപിയുടെ അജിത്‌ പവാറും മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.  

Read More