Home> India
Advertisement

ഗുജറാത്തില്‍ ബിജെപി ചരിത്ര വിജയം നേടുമെന്ന് രവിശങ്കര്‍ പ്രസാദ്

ഗുജറാത്തില്‍ ബിജെപി ചരിത്ര വിജയം നേടുമെന്ന് രവിശങ്കര്‍ പ്രസാദ്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്ര വിജയം നേടുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ബിജെപിയുടെ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും അദ്ദേഹത്തിന്‍റെ ജനപ്രീതിയും ബിജെപിയുടെ വിജയത്തിനു കാരണമാകുമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ്‌ മോദിയെ അപമാനിക്കുന്നതിന് കനത്ത വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല കോണ്‍ഗ്രസ്സിനു പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലെന്നും, വൈദ്യുതി, വെള്ളം, വികസനം തുടങ്ങിയവ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ബിജെപിക്കു മാത്രമേ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Read More