ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ ആച്ചടക്കത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കികൊണ്ട് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പരിശീലന ക്ലാസുമായി ബിജെപി.
ബിജെപിയുടെ മുഴുവന്‍ പാര്‍ലമെന്റംഗങ്ങളെയും ഉള്‍പ്പെടുത്തി ഓഗസ്റ്റ് 3, 4 തീയതികളില്‍ ഡല്‍ഹിയിലാണ് പരിശീലന ക്ലാസ് നടക്കുന്നത്.
'അഭ്യാസ് വര്‍ഗ' എന്ന് പേരിട്ടിരിക്കുന്ന പരിശീലന ക്ലാസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദ ഉള്‍പ്പെടെ എല്ലാ നേതാക്കളും പങ്കെടുക്കും.
ഞായറാഴ്ചയാണ് പരിശീലന ക്ലാസ് സംബന്ധിച്ച വിവരം അംഗങ്ങള്‍ക്ക് നല്‍കിയത്. കൂടാതെ, പരിശീലന ക്ലാസില്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് പാര്‍ട്ടിയിലെ മുഴുവന്‍ എംപിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 3, 4 തീയതികളില്‍ പാര്‍ട്ടിയിലെ എല്ലാ എംപിമാരും ഡല്‍ഹിയില്‍ ഉണ്ടാവണമെന്ന് പാര്‍ട്ടിയുടെ പാര്‍ലമെന്ററി ഓഫീസ് എല്ലാ എംപിമാരോടും നിര്‍ദ്ദേശിച്ചിരിക്കുകയാണ്.