Home> India
Advertisement

LIVE: സിപിഎമ്മിനെ വിറപ്പിച്ച് ത്രിപുരയില്‍ ബിജെപി മുന്നേറ്റം

കളം പിടിക്കാനുറച്ച് കച്ച മുറുക്കി ഇറങ്ങിയ ബിജെപി കന്നി പോരാട്ടത്തില്‍ തന്നെ 25ലധികം സീറ്റുകള്‍ സിപിഎമ്മില്‍ നിന്ന് തട്ടിയെടുത്തു

LIVE: സിപിഎമ്മിനെ വിറപ്പിച്ച് ത്രിപുരയില്‍ ബിജെപി മുന്നേറ്റം

അഗര്‍ത്തല: കാല്‍നൂണ്ടായി ഭരണം കയ്യാളുന്ന സിപിഎമ്മിന്‍റെ ചെങ്കോട്ടയെ വിറപ്പിച്ച് ബിജെപി. സിപിഎമ്മിന്‍റെ ഭൂരിപക്ഷത്തിന് കനത്ത ആഘാതം സൃഷ്ടിച്ച് വമ്പിച്ച മുന്നേറ്റമാണ് ബിജെപി കാഴ്ച വച്ചത്. 

കളം പിടിക്കാനുറച്ച് കച്ച മുറുക്കി ഇറങ്ങിയ ബിജെപി കന്നി പോരാട്ടത്തില്‍ തന്നെ 25ലധികം സീറ്റുകള്‍ സിപിഎമ്മില്‍ നിന്ന് തട്ടിയെടുത്തു. ശക്തമായ പ്രതിപക്ഷമില്ലാതെ വമ്പന്‍ ഭൂരിപക്ഷത്തോടെ കാല്‍നൂറ്റാണ്ട് ഭരിച്ച മണിക് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. 

തൃപുര ബിജെപി നേടുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലം. തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി ശക്തമായ മുന്നേറ്റം കാഴ്ച വച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ തെരഞ്ഞെടുപ്പ് ചിത്രത്തിലേ ഇല്ലാതിരുന്ന ബിജെപി ഇതാദ്യമായാണ് ഇത്രയും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്. മേഘാലയയില്‍ കൂടുതല്‍ എണ്ണം സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുന്നുണ്ടെങ്കിലും അവിടെയും കോണ്‍ഗ്രസിനെ ഞെട്ടിക്കാന്‍ ബിജെപിക്കായി. നാഗാലാന്‍റിലും നാഗാ പീപ്പിള്‍സ് ഫ്രണ്ടിനൊപ്പം ബിജെപിയും ശക്തമായ മത്സരം കാഴ്ച വച്ചിട്ടുണ്ട്. 

Read More