Home> India
Advertisement

BJP on Exit Poll: കർണാടകയിൽ തൂക്കു നിയമസഭ ഉണ്ടാവില്ല, എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി ബിജെപി

BJP on Exit Poll: ഒരു പാര്‍ട്ടിയ്ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല എന്ന തരത്തില്‍ പ്രവചനങ്ങള്‍ ഏറെയാണ്‌. കൂടാതെ, ഭരണതുടര്‍ച്ച നേടി ചരിത്രം സൃഷ്ടിക്കുക എന്ന BJP യുടെ സ്വപ്നവും ഇത്തവണ സഫലമാവില്ല എന്നാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.

BJP on Exit Poll: കർണാടകയിൽ തൂക്കു നിയമസഭ ഉണ്ടാവില്ല, എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി ബിജെപി

BJP on Exit Poll: രാജ്യം ആകാംഷയോടെ കാത്തിരുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചു. ദേശീയ നേതാക്കളും സംസ്ഥാന നേതാകളും ഒന്നടങ്കം കളത്തിലിറങ്ങി നടത്തിയ ആവേശകരമായ പ്രചാരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ 72.67% പേര്‍ വോട്ടവകാശം വിനിയോഗിച്ചു.

Also Read:  Karnataka Assembly Elections 2023: കർണാടകയിലെ ഏറ്റവും പ്രധാനപ്പെട്ടതും ദേശീയ ശ്രദ്ധ നേടുന്നതുമായ നിയമസഭാ സീറ്റുകള്‍ ഇവയാണ്

കര്‍ണാടകയില്‍ സാമാന്യം ഭേദപ്പെട്ട പോളിംഗ്  നടന്നുവെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൾ അത്ര ശുഭമല്ല. ഒരു പാര്‍ട്ടിയ്ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല എന്ന തരത്തില്‍ പ്രവചനങ്ങള്‍ ഏറെയാണ്‌. കൂടാതെ, ഭരണതുടര്‍ച്ച നേടി ചരിത്രം സൃഷ്ടിക്കുക എന്ന BJP യുടെ സ്വപ്നവും ഇത്തവണ സഫലമാവില്ല എന്നാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.

Also Read:  Uddhav Thackeray Vs Eknath Shinde: ശിവസേനയ്ക്ക് നിര്‍ണ്ണായകദിനം, പാര്‍ട്ടി പ്രതിസന്ധിയിൽ സുപ്രീം കോടതി ഇന്ന് വിധി
 
മിക്ക എക്‌സിറ്റ് പോളുകളും കർണാടകയിൽ തൂക്കു നിയമസഭയാണ് പ്രവചിക്കുന്നത്, കോൺഗ്രസിന് കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും ജെഡിഎസിന് 'കിംഗ് മേക്കർ' റോൾ ഏറ്റെടുക്കുമെന്നും പ്രവചനങ്ങള്‍ പറയുന്നു. 

അതേസമയം, ഭരണകക്ഷിയായ ബിജെപിയ്ക്ക് കോട്ടം സംഭവിക്കുന്ന സൂചനയാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ നല്‍കുന്നത്. എങ്കിലും ശുഭപ്രതീക്ഷ കൈവിടതെയാണ് ബിജെപി നിലകൊള്ളുന്നത്. പ്രധാനമന്ത്രിയടക്കം പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ സംസ്ഥാനത്ത്  ദിവസങ്ങളോളം നടത്തിയ ശ്രമങ്ങള്‍ വിഫലമാവില്ല എന്ന ശുഭ പ്രതീക്ഷയാണ് പാര്‍ട്ടി വച്ചുപുലര്‍ത്തുന്നത്. 

ദക്ഷിണേന്ത്യയില്‍ കാവിപ്പടയുടെ ഏക കോട്ടയായ കര്‍ണാടകയില്‍ കോൺഗ്രസിന്‍റെ നേതൃത്വത്തില്‍ തൂക്കു മന്ത്രിസഭാ  ഉണ്ടാകുമെന്ന് മിക്കവരും പ്രവചിച്ചതിന് പിന്നാലെ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി ഭരണകക്ഷിയായ ബിജെപി രംഗത്തെത്തി. കർണാടകയിൽ തൂക്കു നിയമസഭ എന്നത് ഒരു ചോദ്യമേ അല്ല എന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറയുന്നത്‌.   

എക്‌സിറ്റ് പോളുകൾ വെറും എക്‌സിറ്റ് പോളുകളാണെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ വിമര്‍ശനം. കേവല ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്ന് അദ്ദേഹം ഉറപ്പിച്ചു. 

"എക്‌സിറ്റ് പോളുകൾ എല്ലാത്തിനുമുപരി, എക്‌സിറ്റ് പോളുകളാണ്, മിക്ക പ്രവചനങ്ങള്‍ പോലും അന്തിമ ഘട്ടത്തില്‍ തെറ്റാറുണ്ട്. ഞങ്ങളുടെ ഗ്രൗണ്ട് സ്രോതസ്സുകളിൽ നിന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞതിൽ നിന്ന്, ബിജെപി കേവലഭൂരിപക്ഷത്തോടെ ഭരണത്തില്‍ തിരിച്ചുവരാൻ പോകുകയാണെന്നത് 100 ശതമാനം വ്യക്തമാണ്. യഥാർത്ഥ ഫലം മെയ് 13-ന് മാത്രമേ അറിയൂ. അതിനാൽ, ഫലദിവസത്തിനായി നമുക്ക് കാത്തിരിക്കാം." വാർത്താ ഏജൻസിയായ എഎൻഐയുമായുള്ള പ്രത്യേക സംഭാഷണത്തിൽ സിഎം ബൊമ്മൈ പറഞ്ഞു,

"എക്‌സിറ്റ് പോളുകൾ 100  ശതമാനം കൃത്യമല്ല. എല്ലാ പോൾ പ്രവചനങ്ങളിലും  പ്ലസ്, മൈനസ് എന്നിവയിൽ അഞ്ച് ശതമാനം വ്യത്യാസം ഉണ്ടാകും, അത് അവസാനം എല്ലാ മാറ്റങ്ങളും ഉണ്ടാക്കും," അദ്ദേഹം കൂട്ടിച്ചേർത്തു. "BJP കേവല ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരുമെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്, എനിക്ക് 200 ശതമാനം ആത്മവിശ്വാസമുണ്ട്. എക്സിറ്റ് പോളുകൾ തിടുക്കത്തിൽ നടക്കുന്നു, ധാരാളം പിശകുകൾ ഉണ്ടാകും. ആരും കിംഗ് മേക്കർ ആകുന്ന പ്രശ്നമില്ല. എന്നെ സംബന്ധിച്ചിടത്തോളം ജനങ്ങളാണ് കിംഗ് മേക്കർ, അവർ ബിജെപിയെ വീണ്ടും അധികാരത്തിൽ കൊണ്ടുവരും", മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

"എല്ലാ ഏജൻസികളും ചാനലുകളും വ്യത്യസ്ത കണക്കുകൾ ഉദ്ധരിക്കുന്നു. ഒരു പ്രൊജക്ഷനും ഒരുപോലെയല്ല. ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നതിനാൽ ഇത്തവണ റിസോർട്ട് രാഷ്ട്രീയം ഉണ്ടാകില്ല," ബൊമ്മൈ പറഞ്ഞു.

ഒട്ടുമിക്ക എക്‌സിറ്റ് പോൾ പ്രവചനങ്ങളും അനുസരിച്ച്, കോൺഗ്രസ് ബിജെപിയെക്കാൾ മുന്നിലെത്തുമെന്നും അതേസമയം, തൂക്കു നിയമസഭയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.   എച്ച്‌ഡി ദേവഗൗഡയുടെ ജനതാദൾ-സെക്കുലർ കിംഗ് മേക്കറായി കളിക്കുമെന്നും സർവേക്കാർ സൂചന നൽകിയിട്ടുണ്ട്. 224 സീറ്റുകളുള്ള കർണാടക നിയമസഭയിൽ ഭൂരിപക്ഷത്തിലെത്താൻ പാർട്ടിക്ക് 113 സീറ്റുകൾ നേടേണ്ടതുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More