Home> India
Advertisement

BJPയെ വിജയിപ്പിക്കൂ സൈക്കിള്‍ നേടൂ...!

ഡല്‍ഹി തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്... തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് വളരെ മുന്‍പേ തന്നെ പ്രമുഖ പാര്‍ട്ടികളായ, BJPയും ആം ആദ്മി പാർട്ടിയും കോൺഗ്രസും പ്രചാരണ പരിപാടികള്‍ ആരഭിച്ചു കഴിഞ്ഞിരിയ്ക്കുകയാണ്.

BJPയെ വിജയിപ്പിക്കൂ സൈക്കിള്‍ നേടൂ...!

ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്... തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് വളരെ മുന്‍പേ തന്നെ പ്രമുഖ പാര്‍ട്ടികളായ, BJPയും ആം ആദ്മി പാർട്ടിയും കോൺഗ്രസും പ്രചാരണ പരിപാടികള്‍ ആരഭിച്ചു കഴിഞ്ഞിരിയ്ക്കുകയാണ്. 

ഡല്‍ഹി അസംബ്ലി തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ, രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള വാക് യുദ്ധം ആരംഭിച്ചു കഴിഞ്ഞു. 

തുഗ്ലക്കാബാദില്‍ നടന്ന Delhi Cycle Walk പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കവേ ആം ആദ്മി പാർട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെയും കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിയേയും രൂക്ഷമായ ഭാഷയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അദ്ധ്യക്ഷനുമായ അമിത് ഷാ വിമര്‍ശിച്ചത്.

ഡല്‍ഹിയില്‍ അനധികൃത കോളനികൾക്കു അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കൈക്കൊണ്ട നടപടികളെ പ്രശംസിച്ച അമിത് ഷാ, ആം ആദ്മി പാർട്ടി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും പരാമര്‍ശിച്ചു. പ്രകടന പത്രികയില്‍ ഉയര്‍ത്തിക്കാട്ടിയ കാര്യങ്ങള്‍ പ്രാബല്യത്തിലാക്കുന്നതില്‍ ആം ആദ്മി പാർട്ടി സര്‍ക്കാര്‍ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ മലിനീകരണത്തെ നേരിടാൻ Cycle Walk സഹായിക്കുമെന്ന് അഭിപ്രായപ്പെട്ട അമിത് ഷാ, ട്രാക്ക് പ്രവർത്തനക്ഷമമാവുമ്പോള്‍ 50 ലക്ഷത്തിലധികം ആളുകൾ സൈക്കിളില്‍ യാത്ര ചെയ്യുന്നത് കാണുവാന്‍ സാധിക്കുമെന്നും പറഞ്ഞു. കൂടാതെ, Cycling ഡല്‍ഹിയുടെ Fashion statement ആയി മാറുമെന്നും അദ്ദേഹം പറഞ്ഞു.

തുഗ്ലക്കാബാദില്‍ നടന്ന Delhi Cycle Walk പരിപാടിയില്‍ 50 ലക്ഷ൦ സൈക്കിളാണ് ഡല്‍ഹിയ്ക്കായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ തിരഞ്ഞെടുപ്പ് വാഗ്ദാനമയി പ്രഖ്യാപിച്ചിരിക്കുന്നത്.

ഡല്‍ഹി നേരിടുന്ന മുഖ്യ പ്രശ്നമായ അന്തരീക്ഷ മലിനീകരണത്തില്‍നിന്നും രക്ഷിക്കുക എന്നാ ലക്ഷ്യമാണ്‌ ബിജെപി നല്‍കുന്ന ഈ വാഗ്ദാനത്തിന് പിന്നില്‍.

2015ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സംസ്ഥാന നിയമസഭയിലെ ആകെയുള്ള 70 സീറ്റുകളിൽ 67ലും വിജയം നേടിയിരുന്നു. ഡല്‍ഹിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പാര്‍ട്ടി ഇത്രമാത്രം ഉയര്‍ന്ന ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുന്നത്‌.

Read More