ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധിയ്ക്കെതിരെ അശ്ലീല പരാമര്‍ശങ്ങളുമായി ബിജെപി എംപി.
പ്രിയങ്ക ഗാന്ധിക്കെതിരെ ലൈംഗിക ചുവയുള്ള അധിക്ഷേപ പരാമര്‍ശ൦ നടത്തിയത് ബിജെപി എംപി ഹരീഷ് ദ്വിവേദിയാണ്.
‘രാഹുല്‍ പരാജയപ്പെട്ടു. പ്രിയങ്കയും അതുപോലെ പരാജയപ്പെടും. ഡല്‍ഹിയില്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്ന പ്രിയങ്ക മണ്ഡലത്തിലെത്തുമ്പോള്‍ സാരിയും സിന്ദൂരവും അണിയും’ എന്നതായിരുന്നു ദ്വിവേദിയുടെ പരാമര്‍ശം. മാധ്യമങ്ങളോടു സംസാരിക്കവേയായിരുന്നു ദ്വിവേദിയുടെ ഈ പരാമര്‍ശം.
അതേസമയം, ദ്വിവേദിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസിന്റെ മഹിളാ വിഭാഗം ബികെസി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
#WATCH BJP MP Harish Dwivedi in Basti: Rahul fail hain toh Priyanka bhi fail hain. Jab Priyanka Gandhi Delhi mein rehti hain toh jeans aur top mein rehti hai aur jab shetra mein aati hain toh saree aur sindoor laga kar aati hain.
— ANI UP (@ANINewsUP) February 10, 2019
(09.02.2019) pic.twitter.com/ksA8DcI0Hi
എന്തായാലും പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം എതിര് പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് ഏതവസരത്തിലും പരാമര്ശിക്കാനൊരു വിഷയ൦ എന്നരീതിയിലാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്. പ്രിയങ്കയുടെ സ്റ്റൈല്‍, രാഷ്ട്രീയ പ്രവര്‍ത്തന പരിചയമില്ലായ്മ, കുടുംബാധിപത്യ൦, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, അവരുടെ വ്യക്തിജീവിതം ഇവയെല്ലാം അടിസ്ഥാനമാക്കിയായിരുന്നു അധിക്ഷേപ പരാമര്‍ശങ്ങള്‍.
കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്ക നിയമിതയായിരിക്കുന്നത്.