Home> India
Advertisement

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘന നോട്ടീസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിനെതിരെയാണ് രാജ്യസഭയില്‍ അവകാശ ലംഘന നോട്ടിസ് നല്‍കിയിരിക്കുന്നത്.ബിജെപി എംപി ജി.വി.എല്‍.നരസിംഹ റാവു വാണ് നോട്ടീസ് നല്‍കിയത്.

മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം പാര്‍ലമെന്‍റ് ന്‍റെ പരമാധികാരത്തിന് എതിരാണെന്ന് കാട്ടിയാണ് രാജ്യ സഭാ അദ്ധ്യക്ഷന്‍കൂടിയായ ഉപരാഷ്ട്ര പതിക്ക് നോട്ടിസ് നല്‍കിയത്.വെള്ളിയാഴ്ച ചേരുന്ന പ്രിവിലേജ് കമ്മറ്റി വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം .നിയമ സഭയുടെ പ്രമേയം ഭരണപരമായ ആശയ കുഴപ്പത്തിനിടയാക്കും.

ഇത് പാര്‍ലമെന്റിന്റെ അവകാശം ഹനിക്കുന്നത് എന്നും നോട്ടീസില്‍ പറയുന്നു.ഭരണഘടന മുന്നോട്ട് വെയ്ക്കുന്ന മതനിരപേക്ഷത തകര്‍ക്കുന്ന പൗരത്വ നിയമം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള നിയമസഭ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു എന്ന പ്രമേയമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചത്.

ചട്ടം 118 അനുസരിച്ചുള്ള സര്‍ക്കാര്‍ പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്.പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ  പ്രമേയം അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത് ബിജെപി അംഗം ഒ.രാജഗോപാല്‍ രംഗത്ത് വന്നിരുന്നു.പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന് അദ്ദേഹം പറഞ്ഞു.

Read More