Home> India
Advertisement

ബിജെപി എം.പി ഡോ. വിരേന്ദ്രകുമാര്‍ പ്രൊടേം സ്പീക്കര്‍

17ാം ലോക്‌സഭാ പ്രൊടേം സ്പീക്കറായി ബിജെപിയുടെ ഡോ. വിരേന്ദ്ര കുമാറിനെ തിരഞ്ഞെടുത്തു. 7 തവണ ലോക്സഭാംഗമായ ഇദ്ദേഹം മധ്യപ്രദേശിലെ ടിക്കംഗഡില്‍ നിന്നുള്ള എം.പിയാണ്.

ബിജെപി എം.പി ഡോ. വിരേന്ദ്രകുമാര്‍ പ്രൊടേം സ്പീക്കര്‍

ന്യൂഡല്‍ഹി: 17ാം ലോക്‌സഭാ പ്രൊടേം സ്പീക്കറായി ബിജെപിയുടെ ഡോ. വിരേന്ദ്ര കുമാറിനെ തിരഞ്ഞെടുത്തു. 7 തവണ  ലോക്സഭാംഗമായ ഇദ്ദേഹം മധ്യപ്രദേശിലെ ടിക്കംഗഡില്‍ നിന്നുള്ള എം.പിയാണ്.

പ്രോടേം സ്പീക്കറാണ് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ലോക്സഭാ സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള സമ്മേളനത്തിന്‍റെ അദ്ധ്യക്ഷനും പ്രോം ടേം സ്പീക്കറാണ്. 

ജൂണ്‍ 17നാണ് പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനം ആരംഭിക്കുക. ജൂലൈ 26 വരെയാകും സമ്മേളനം നടക്കുക. 

ഒന്നാം മോദി സര്‍ക്കാര്‍ മന്ത്രിസഭയില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ സഹമന്ത്രിയായിരുന്ന മേനകാ ഗാന്ധിയായിരിക്കും പ്രോടേം സ്പീക്കറാവുക 
എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. 

 

Read More