Home> India
Advertisement

ബി.ജെ.പി നേതാവിനെയും സുരക്ഷ ഉദ്യോഗസ്ഥനെയും വെടിവെച്ച്​ കൊന്നു

ഉത്തര്‍പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ബി.ജെ.പി നേതാവിനെയും അദ്ദേഹത്തിന്‍റെ സുരക്ഷ ഉദ്യോഗസ്ഥനെയും അജ്ഞാതർ വെടിവെച്ച്​ കൊന്നു. ബി.ജെ.പി നേതാവ്​ ശിവകുമാറും സുരക്ഷ ഉദ്യോഗസ്ഥനുമാണ്​ കൊല ചെയ്യപ്പെട്ടത്​. ഗ്രേറ്റർ നോയിഡയിലെ ബിസാരാഖ് എന്ന സ്ഥലത്തുവച്ചാണ് വെടിവെപ്പുണ്ടായത്​​.

ബി.ജെ.പി നേതാവിനെയും സുരക്ഷ ഉദ്യോഗസ്ഥനെയും വെടിവെച്ച്​ കൊന്നു

ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ബി.ജെ.പി നേതാവിനെയും അദ്ദേഹത്തിന്‍റെ സുരക്ഷ ഉദ്യോഗസ്ഥനെയും അജ്ഞാതർ വെടിവെച്ച്​ കൊന്നു. ബി.ജെ.പി നേതാവ്​ ശിവകുമാറും സുരക്ഷ ഉദ്യോഗസ്ഥനുമാണ്​ കൊല ചെയ്യപ്പെട്ടത്​. ഗ്രേറ്റർ നോയിഡയിലെ ബിസാരാഖ് എന്ന സ്ഥലത്തുവച്ചാണ് വെടിവെപ്പുണ്ടായത്​​.

ഫോർച്യൂണറിൽ സഞ്ചരിക്കുയായിരുന്ന ശിവ​കുമാറിന്​ നേരെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിനെ തുടർന്ന്​ ബാലന്‍സ്‌തെറ്റിയ കാര്‍ അടുത്തുള്ള ഡിവൈഡറിൽ ഇടിച്ചു. 

ശിവകുമാറിനൊപ്പം കാറിലുണ്ടായിരുന്ന മറ്റ്​ രണ്ട്​ പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. ഇവരെ അടുത്തുള്ള അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംഭവത്തെ കുറിച്ച്​ അന്വേഷണം ആരംഭിച്ചതായി പൊലീസ്​ അറിയിച്ചു. 

 

 

 

 

Read More