Home> India
Advertisement

നൊബേല്‍ ലഭിക്കാനുള്ള മാനദണ്ഡ൦ വിദേശിയായ രണ്ടാം ഭാര്യ?

രണ്ടാമത്തെ ഭാര്യമാര്‍ വിദേശികളായിട്ടുള്ളവര്‍ക്കാണ് കൂടുതലും നൊബേല്‍ സമ്മാനം ലഭിക്കുന്നതെന്നായിരുന്നു സിന്‍ഹയുടെ പരാമര്‍ശം.

നൊബേല്‍ ലഭിക്കാനുള്ള മാനദണ്ഡ൦ വിദേശിയായ രണ്ടാം ഭാര്യ?

കൊല്‍ത്തത്ത: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം കരസ്ഥമാക്കിയ ഇന്ത്യന്‍ വംശജന്‍ അഭിജിത്ത് ബാനര്‍ജിയെ പരഹിസിച്ച് ബിജെപി നേതാവ്!!

ബിജെപി ദേശീയ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ പാര്‍ട്ടി മുന്‍ അധ്യക്ഷനുമായ രാഹുല്‍ സിന്‍ഹയാണ് അഭിജിത് ബാനര്‍ജിയെ പരിഹസിച്ച്‌ രംഗത്തെത്തിയത്. 

രണ്ടാമത്തെ ഭാര്യമാര്‍ വിദേശികളായിട്ടുള്ളവര്‍ക്കാണ് കൂടുതലും നൊബേല്‍ സമ്മാനം ലഭിക്കുന്നതെന്നായിരുന്നു സിന്‍ഹയുടെ പരാമര്‍ശം. 

കൂടാതെ, രണ്ടാ൦ ഭാര്യയായി ഒരു വിദേശിയെ ലഭിക്കുന്നത്‌ നൊബേല്‍ നേടുന്നതിനുള്ള ഒരു മാനദണ്ഡമാണോ എന്നും സിന്‍ഹ ചോദിക്കുന്നു. 

നൊബേല്‍ ലഭിക്കുന്നതിനുള്ള ഡിഗ്രിയാണിതോയെന്ന് തനിക്കറിയില്ലെന്നും ബംഗാള്‍ മുന്‍ ബിജെപി പ്രസിഡന്‍റ് കൂടിയായ രാഹുല്‍ സിന്‍ഹ പറഞ്ഞു.

ഇന്ത്യ തഴഞ്ഞ ഇടതുപാതയിലുടെ സാമ്പത്തിക ശാസ്ത്രം മുന്നോട്ടു കൊണ്ടുപോകാനാണ് അഭിജിത്തിനെപ്പോലുള്ളവര്‍ ശ്രമിക്കുന്നതെന്നും സിന്‍ഹ പറഞ്ഞു.

അഭിജിത്ത് ബാനര്‍ജിയുടെ ആശയത്തെ തള്ളി നേരശത്ത പീയുഷ് ഗോയലും രംഗത്തെത്തിയിരുന്നു.

 

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഇടംപിടിച്ച സാമൂഹ്യക്ഷേമ പദ്ധതിയായ മിനിമം ഇന്‍കം ഗ്യാരന്‍റി പദ്ധതി (ന്യായ്)യുടെ മുഖ്യ ഉപദേഷ്ടാവായിരുന്നു അഭിജിത് ബാനര്‍ജി. 

2019 വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേലാണ് അഭിജിത് ബാനര്‍ജി സ്വന്തമാക്കിയത്. 

കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് ബാനര്‍ജി അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. ഭാര്യ എസ്തര്‍ ഡഫ്‌ലോയോടൊപ്പമാണ് അഭിജിത് നേട്ടം പങ്കിട്ടത്. 

പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെന്നിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാണ് അഭിജിത്. 

ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. 

Read More