Home> India
Advertisement

യു.പിയിലും അരുണാചലിലും ബി.ജെ.പി; ബംഗാളില്‍ തൃണമുല്‍

ഉപതെരഞ്ഞെടുപ്പുകളുടെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, ഉത്തര്‍പ്രദേശിലും അരുണാചലിലും ബി.ജെ.പിക്ക് മുന്നേറ്റം. പശ്ചിമബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസ് സീറ്റ് നിലനിറുത്തി. സിപിഎമ്മിനെ രണ്ടാം സ്ഥാനത്തേക്കും ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളി തൃണമുല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗീതാ റാണി ഭുനിയ 64192 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു കയറി.

യു.പിയിലും അരുണാചലിലും ബി.ജെ.പി; ബംഗാളില്‍ തൃണമുല്‍

ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പുകളുടെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, ഉത്തര്‍പ്രദേശിലും അരുണാചലിലും ബി.ജെ.പിക്ക് മുന്നേറ്റം. പശ്ചിമബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസ് സീറ്റ് നിലനിറുത്തി. സിപിഎമ്മിനെ രണ്ടാം സ്ഥാനത്തേക്കും ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളി തൃണമുല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗീതാ റാണി ഭുനിയ 64192  വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു കയറി. 

ഉത്തര്‍പ്രദേശിലെ സിക്കന്ദര നിയോജക മണ്ഡലത്തില്‍ ബി.ജെ.പി വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു. ഇവിടെ രണ്ടാം സ്ഥാനത്ത് സമാജ് വാദി പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് മൂന്നാം സ്ഥാനം മാത്രമേ നേടാനായുള്ളൂ. ബി.ജെ.പിയും സിറ്റിംഗ് സീറ്റായ സിക്കന്ദരയില്‍ എം.എല്‍.എ മതുരപ്രസാദ് പാല്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

അരുണാചല്‍ പ്രദേശിലും നേട്ടം ബി.ജെ.പിക്ക് തന്നെ. വോട്ടെണ്ണല്‍ തുടരുന്ന പക്കെ കസാങിലും ലിക്കാബലിയിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികളാണ് മുന്നേറ്റം നടത്തുന്നത്. 

Read More