Home> India
Advertisement

മുംബൈ ഇളക്കി മറിക്കാന്‍ അമിത് ഷാ; തെരഞ്ഞെടുപ്പ് നയം പ്രഖ്യാപിക്കും

പൊതുതിരഞ്ഞെടുപ്പിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രാജ്യവും തയ്യാറെടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നയങ്ങള്‍ പ്രഖ്യാപിക്കുന്ന വേദി കൂടിയാകും ഇത്.

മുംബൈ ഇളക്കി മറിക്കാന്‍ അമിത് ഷാ; തെരഞ്ഞെടുപ്പ് നയം പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: പാര്‍ട്ടി സ്ഥാപക ദിനമായ ഇന്ന് മുംബൈയില്‍ വന്‍ശക്തി പ്രകടനത്തിന് തയ്യാറെടുത്ത് ബിജെപി. പാർട്ടി അധ്യക്ഷൻ അമിത് ഷായുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും നേതൃത്വത്തിൽ മുംബൈയില്‍ വന്‍ റാലി നടക്കും. 

ബാന്ദ്ര-കുർള കോംപ്ലക്സിൽ നടക്കുന്ന കൂറ്റൻ റാലിയിൽ മൂന്നു ലക്ഷത്തിലേറെപ്പേര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുതിരഞ്ഞെടുപ്പിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രാജ്യവും തയ്യാറെടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നയങ്ങള്‍ പ്രഖ്യാപിക്കുന്ന വേദി കൂടിയാകും ഇത്. 

ശിവസേന, തെലുങ്കുദേശം പാര്‍ട്ടി അടക്കമുള്ള സഖ്യകക്ഷികള്‍ വിവിധ കാരണങ്ങള്‍ മൂലം ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലാണ്. കര്‍ഷക പ്രക്ഷോഭവും ദളിത് പ്രക്ഷോഭങ്ങളും കേന്ദ്രസര്‍ക്കാരിനെ പിടിച്ചുലച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ റാലിയ്ക്ക് പ്രാധാന്യം ഏറും. നരേന്ദ്രമോദി സര്‍ക്കാരിന്‍റെ നയങ്ങളെ പിന്തുണച്ചും വികസന അജണ്ടയെന്ന തുറുപ്പ് ചീട്ട് ആവര്‍ത്തിച്ചുമുള്ള പ്രതിരോധത്തിലാകും അമിത് ഷാ ശ്രദ്ധ നല്‍കുക എന്നാണ് സൂചന. 

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘങ്ങൾ ബിജെപി സ്ഥാപക ദിനാചരണ പരിപാടിയിൽ പങ്കെടുക്കും. റാലിയുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷയാണ് മുംബൈയില്‍ ഒരുക്കിയിരിക്കുന്നത്. 

Read More