Home> India
Advertisement

Bihar Assembly Election: മൂന്നാം ഘട്ട പരസ്യ പ്രചാരണ൦ ഇന്നവസാനിക്കും

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ (Bihar Assembly Election) പരസ്യ പ്രചാരണങ്ങള്‍ ഇന്ന് അവസാനിക്കും.

Bihar Assembly Election: മൂന്നാം ഘട്ട പരസ്യ പ്രചാരണ൦ ഇന്നവസാനിക്കും

Patna: ബീഹാര്‍  നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ (Bihar Assembly Election) പരസ്യ പ്രചാരണങ്ങള്‍ ഇന്ന് അവസാനിക്കും.

7നാണ് മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടം നടക്കുന്നത്.  ശനിയാഴ്ച നടക്കുന്ന അവസാന ഘട്ടത്തില്‍   78 മണ്ഡലങ്ങളാണ് ബൂത്തിലെത്തുന്നത്. പതിനഞ്ച് ജില്ലകളിലായി വ്യാപിച്ച്‌ കിടക്കുന്ന 78 മണ്ഡലങ്ങളിലായി ആകെ 1,195 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.  

കിഷന്‍ ഗഞ്ച്, കത്തിഹാര്‍, മധേപുര, സുപോള്‍, ദര്‍ബംഗ, മധുബനി അടക്കമുള്ള മേഖലകളിലാണ്  മൂന്നാം ഘട്ടത്തില്‍ പോളിംഗ് ബൂത്തില്‍ എത്തുന്നത്‌.   കൂടാതെ,  വാല്‍മികി നഗര്‍ ലോകസഭ  മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനായുള്ള പ്രചാരണവും ഇന്ന് അവസാനിക്കും. 

ബീഹാര്‍  നിയമസഭ  തിരഞ്ഞെടുപ്പില്‍ സ്റ്റാര്‍ പ്രചാരകരായി  പ്രധാനമന്ത്രി നരേന്ദ്ര മോദിയും (Narendra Modi) രാഹുല്‍ ഗാന്ധിയുമാണ്   (Rahul Gandhi) എത്തിയത്. മൂന്നാം ഘട്ട പ്രചാരണത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി NDAയ്ക്കും, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മഹാസഖ്യത്തിനും വേണ്ടി പ്രചാരണം നടത്തി. 

മൂന്നാം ഘട്ടം അവസാനിക്കുന്നതോടെ  243 മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകും. ആദ്യഘട്ടത്തില്‍ 55 ശതമാനവും രണ്ടാം ഘട്ടത്തില്‍ 53 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്.  നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍ നടക്കുക.

ബീഹാറില്‍ ഭരണ തുടര്‍ച്ചയാണ് NDA അവകാശപ്പെടുന്നത്.  ഇതുവരെ നടന്ന അഭിപ്രായ സര്‍വേകളും ഇത് അനുകൂലിക്കുന്നു.  എന്നാല്‍, നിതീഷ് കുമാറിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ബീഹാറില്‍ മഹാസഖ്യം  അധികാരത്തില്‍ വരുമെന്നുമാണ് പ്രതിപക്ഷം  അവകാശപ്പെടുന്നത്.  

Alo read: Bihar Assembly Election: ബീഹാറില്‍ തണുപ്പന്‍ പോളിംഗ് , 1 മണി വരെ 32.82%

NDAയില്‍നിന്നും വിട്ടു നില്‍ക്കുന്ന LJPയുടെ നീക്കങ്ങള്‍ ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവും എന്നതാണ് ഈ തിരഞ്ഞെടുപ്പിന്‍റെ മറ്റൊരു സുപ്രധാന പ്രത്യേകത .  BJPയെ അനുകൂലിച്ചു൦, നിതീഷിനെ പരസ്യമായി  എതിര്‍ത്തും നിലകൊള്ളുന്ന  LJPയുടെ നിലപാട് ഏതു കക്ഷിക്ക് ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. അതേസമയം,  നിതീഷ് കുമാര്‍ ഇനി ബീഹാര്‍  മുഖ്യമന്ത്രിയാകില്ലെന്നാണ് ചിരാഗ് പാസ്വാന്‍ അഭിപ്രായപ്പെടുന്നത്. 

Read More