Home> India
Advertisement

കയ്യേറ്റമൊഴിപ്പിക്കല്‍: പൊളിക്കാനുള്ള ബംഗളൂരു കോര്‍പറേഷന്‍റെ പട്ടികയില്‍ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമ്യുത്യു വരിച്ച ഇ.കെ നിരഞ്ജന്‍റെ വീടും

ബംഗളുരു: ബംഗളുരു കോര്‍പ്പറേഷന്‍ തയ്യാറാക്കിയ കയ്യേറ്റമൊഴിപ്പിക്കല്‍ പട്ടികയില്‍ പത്താന്‍കോട്ട ഭീകരാക്രമണത്തില്‍ വീരമ്യുത്യു വരിച്ച രജവാന്‍ ലഫ്.കേണല്‍ ഇ.കെ.നിരഞ്ജന്‍റെ വീടും. ബൃഹത്ത് ബംഗളൂരു മഹാനഗരപാലികയുടെ കയ്യേറ്റമൊഴിപ്പിക്കുന്നതിന്‍റെ ഭാഗമായി നഗര പരിധിക്കുള്ളിലെ 1,100 വീടുകളുടെ പട്ടികയിലാണ് നിരഞ്ജന്‍റെ വീടും ഉള്‍പ്പെട്ടിരിക്കുന്നത്.

കയ്യേറ്റമൊഴിപ്പിക്കല്‍: പൊളിക്കാനുള്ള ബംഗളൂരു കോര്‍പറേഷന്‍റെ പട്ടികയില്‍ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമ്യുത്യു വരിച്ച ഇ.കെ നിരഞ്ജന്‍റെ  വീടും

ബംഗളൂരു: ബംഗളുരു: ബംഗളുരു കോര്‍പ്പറേഷന്‍ തയ്യാറാക്കിയ കയ്യേറ്റമൊഴിപ്പിക്കല്‍ പട്ടികയില്‍ പത്താന്‍കോട്ട ഭീകരാക്രമണത്തില്‍ വീരമ്യുത്യു വരിച്ച രജവാന്‍ ലഫ്.കേണല്‍ ഇ.കെ.നിരഞ്ജന്‍റെ വീടും. ബൃഹത്ത് ബംഗളൂരു മഹാനഗരപാലികയുടെ കയ്യേറ്റമൊഴിപ്പിക്കുന്നതിന്‍റെ ഭാഗമായി നഗര പരിധിക്കുള്ളിലെ 1,100 വീടുകളുടെ പട്ടികയിലാണ് നിരഞ്ജന്‍റെ വീടും ഉള്‍പ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കയ്യേറ്റമൊഴിപ്പിക്കലിന് നിര്‍ദ്ദേശം നല്‍കിയത്.നിരഞ്ജന്‍റെ വീടിന്‍റെ ഒരു ഭാഗമാണ് പൊളിച്ചു നീക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മഴച്ചാലുകള്‍ കയ്യേറി നിര്‍മിച്ചതാണെന്ന് കാട്ടി  വീടിന്‍റെ മുന്‍വശത്തെ രണ്ട് പ്രധാന തൂണുകളും ഇതിനു മുകളിലായുള്ള നിരഞ്ജന്‍റെ കിടപ്പുമുറിയുമാണ് പൊളിക്കുന്നതിനായി അടയാളപ്പെടുത്തിയിരിക്കുന്നത്. 

 എന്നാല്‍ തൂണ്‍ അടര്‍ത്തിമാറ്റിയാല്‍ അത് വീടിന് മൊത്തത്തില്‍ കേടുപാടുകള്‍ സംഭവിക്കുമെന്നും അതിനാല്‍ വീടിന് കേടുപാട് വരാത്ത വിധത്തില്‍ തങ്ങള്‍ പൊളിച്ചുമാറ്റാമെന്നും അതിനുള്ള സാവകാശം നല്‍കണമെന്നും ആവ്യെപ്പെട്ട് നിരഞ്ജന്‍റെ കുടുംബാംഗങ്ങള്‍ ബി.ബി.എം.പിക്ക് അപേക്ഷ നല്‍കി. 20 വര്‍ഷമായി നിരഞ്ജന്‍റെ കുടുംബം ബംഗളുരുവിലാണ് താമസിക്കുന്നത്.

Read More