Home> India
Advertisement

ആംബുലൻസിന്​ വഴിയൊരുക്കുന്നതിനായി ​രാഷ്​ട്രപതിയുടെ വാഹനവ്യൂഹത്തെ തടഞ്ഞ ട്രാഫിക്​ പൊലീസുകാരന് അഭിനന്ദ പ്രവാഹം

ആംബുലന്‍സിന് വഴിയൊരുക്കുന്നതിനായി രാഷ്ട്രപതിയുടെ വാഹനവ്യൂഹം തടഞ്ഞ ട്രാഫിക് പൊലിസുകാരന് അഭിനന്ദന പ്രവാഹം. ശനിയാഴ്​ച ബംഗളൂരുവിലെ ട്രിനിറ്റി സർക്കിളിൽ ജോലി ചെയ്​ത പൊലീസ്​ സബ്​ ഇൻസ്​പെക്​ടർ എം.എൽ നിജലിംഗപ്പയാണ്​ ആംബുലൻസിന്​ വഴിയൊരുക്കാൻ ബൈപാസിൽ രാഷ്​ട്രപതിയുടെ വാഹനവ്യൂഹത്തെ തടഞ്ഞു നിർത്തിയത്​.

ആംബുലൻസിന്​ വഴിയൊരുക്കുന്നതിനായി ​രാഷ്​ട്രപതിയുടെ വാഹനവ്യൂഹത്തെ തടഞ്ഞ ട്രാഫിക്​ പൊലീസുകാരന് അഭിനന്ദ പ്രവാഹം

ബംഗളൂരു: ആംബുലന്‍സിന് വഴിയൊരുക്കുന്നതിനായി രാഷ്ട്രപതിയുടെ വാഹനവ്യൂഹം തടഞ്ഞ ട്രാഫിക് പൊലിസുകാരന് അഭിനന്ദന പ്രവാഹം. ശനിയാഴ്​ച ബംഗളൂരുവിലെ ട്രിനിറ്റി സർക്കിളിൽ ജോലി ചെയ്​ത പൊലീസ്​ സബ്​ ഇൻസ്​പെക്​ടർ എം.എൽ നിജലിംഗപ്പയാണ്​ ആംബുലൻസിന്​ വഴിയൊരുക്കാൻ ബൈപാസിൽ രാഷ്​ട്രപതിയുടെ വാഹനവ്യൂഹത്തെ തടഞ്ഞു നിർത്തിയത്​.

 

ബംഗളൂരു മെട്രോ ഉദ്ഘാടനത്തിനെത്തിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ് ഭവനിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം നടക്കുന്നത്. രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുവരുന്ന അതേസമയം റോഡില്‍ ആംബുലന്‍സില്‍ രോഗി അത്യാസന്നനിലയിലാണെന്നറിഞ്ഞ നിജലിംഗപ്പ മറ്റു വാഹനങ്ങളെല്ലാം തടഞ്ഞുനിര്‍ത്തി ആംബുലന്‍സിന് കടന്നുപോകാന്‍ വഴിയൊരുക്കുകയായിരുന്നു.

പൂർണ ഉത്തരവാദിത്വത്തോടെയും മനുഷ്യത്വപരമായ സമീപനത്തോടെയും കൃത്യനിർവഹണം നടത്തിയ നിജലിംഗപ്പയെ ബംഗളൂരു ഇൗസ്​റ്റ്​  ട്രാഫിക്​ ഡിവിഷൻ ഡെപ്യൂട്ടി കമീഷണർ അഭയ്​ ഗോയൽ അഭിനന്ദിച്ചു. നിജലിംഗപ്പയുടെ പ്രവൃത്തി അഭിനന്ദനാർഹമാണെന്ന്​ പൊലീസ്​ കമീഷണർ പ്രവീൺ സൂധും ട്വിറ്ററിലൂടെ അറിയിച്ചു. 

 

Read More