Home> India
Advertisement

ഇതതല്ല!! ഷീ ജിൻപി൦ഗിന് പകരം കിം ജോങ് ഉന്നിന്‍റെ കോലം കത്തിച്ച് ബിജെപി നേതാവ്

ഇന്ത്യ-ചൈന (India-China Clash) അതിര്‍ത്തിയില്‍ സൈനീകര്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയരുകയാണ്.

ഇതതല്ല!! ഷീ ജിൻപി൦ഗിന് പകരം കിം ജോങ് ഉന്നിന്‍റെ കോലം കത്തിച്ച് ബിജെപി നേതാവ്

ഇന്ത്യ-ചൈന (India-China Clash) അതിര്‍ത്തിയില്‍ സൈനീകര്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയരുകയാണ്. 

കൊറോണ വൈറസ് (Corona Virus) വ്യാപനം തുടരുന്ന സാഹചര്യത്തിലും ആളുകള്‍ തെരുവിലിറങ്ങുകയാണ്. എന്നാല്‍, ചൈനീസ് ആക്രമണത്തിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ അസന്‍സോളില്‍ നടത്തിയ പ്രതിഷേധ പ്രകടനമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. 

രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ചു... ധീരജവാന്‍റെ മൃതദേഹം തോളിലേറ്റി മുഖ്യമന്ത്രി

ചൈനീസ് പ്രധാനമന്ത്രി ഷീ ജിൻപി൦ഗി(Xi Jinping)ന് പകര൦ കൊറിയന്‍ നേതാവ് കിം ജോങ് ഉന്നി(Kim Jong Un)ന്‍റെ കോലം കത്തിച്ചതോടെയാണ് വീഡിയോ വൈറലായത്. 

'അതിര്‍ത്തിയില്‍ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഞങ്ങള്‍ ചൈനക്കെതിരെ പ്രതിഷേധിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ചൈനീസ് പ്രധാനമന്ത്രി കിം ജോങ് ഉന്നിന്‍റെ പ്രതിമ ഞങ്ങൾ കത്തിക്കുകയാണ്.' - സൗത്ത് ബിജെപി (BJP) ഡിവിഷന്റെ പ്രസിഡന്‍റ് പറഞ്ഞു. 

'ശവപ്പെട്ടിയില്‍ PM-Cares സ്റ്റിക്കറുണ്ടോ?' പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് CSK ഡോക്ടര്‍! 

 

'ചൈനീസ് ഉൽ‌പ്പന്നങ്ങൾ ബഹിഷ്‌കരിച്ച് 'സ്വദേശി' (ഇന്ത്യയിൽ നിർമ്മിച്ചവ) മാത്രം ഉപയോഗിക്കാന്‍ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.'' -അദ്ദേഹം പറഞ്ഞു. 

1967ന് ശേഷം ആദ്യമായാണ് ഇന്ത്യ-ചൈന സംഘര്‍ഷ(India-China Clash)ത്തില്‍ സൈനീകര്‍ക്ക് ജീവന്‍ നഷ്ടമാകുന്നത്. 20 സൈനികരുടെ മരണത്തിനിടയാക്കിയ ഈ ഏറ്റുമുട്ടലുകൾ പൗരന്മാരെ പ്രകോപിപ്പിക്കുകയും ചൈന വിരുദ്ധ വികാരം വർദ്ധിപ്പിക്കുകയും ചെയ്തു

ഗുജറാത്തിലെ സൂറത്തില്‍ ചില ആളുകള്‍ ചേര്‍ന്ന് ചൈനീസ് നിര്‍മ്മിത ടിവി വലിച്ചെറിയുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണിത്. 

Read More