Home> India
Advertisement

പ്രചാരണ വിലക്ക്; അമ്പലങ്ങളില്‍ ദര്‍ശനം നടത്തി സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണവിലക്ക് ഏര്‍പ്പെടുത്തിയതോടെ അമ്പലങ്ങളില്‍ ദര്‍ശനം നടത്തുകയാണ് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍!!

പ്രചാരണ വിലക്ക്; അമ്പലങ്ങളില്‍ ദര്‍ശനം നടത്തി സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍

ഭോപ്പാല്‍: തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണവിലക്ക് ഏര്‍പ്പെടുത്തിയതോടെ അമ്പലങ്ങളില്‍ ദര്‍ശനം നടത്തുകയാണ് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍!!

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ 72 മണിക്കൂര്‍ വിലക്ക് വ്യാഴാഴ്ച രാവിലെ ആറ് മണി മുതലാണ് ആരംഭിച്ചത്. ഇതേ തുടര്‍ന്ന് 72 മണിക്കൂര്‍ നേരത്തേക്ക് പൊതുയോ​ഗങ്ങള്‍, റാലി, റോഡ്ഷോ, അഭിമുഖങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ പ്ര​ഗ്യ സിം​ഗിന് സാധിക്കില്ല. ഹേമന്ദ് കര്‍ക്കറെയുടെ മരണം, ബാബറി മസ്ജിദ് തകര്‍ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. 

മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയായ സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂര്‍ ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം നടത്തിയത്. ബാബറി മസ്ജിദ് തകര്‍ത്തതില്‍ എന്തിന് നാം പശ്ചാത്തപിക്കണം? വാസ്തവത്തില്‍ ഞങ്ങള്‍ അതില്‍ അഭിമാനിക്കുകയാണ്. രാമക്ഷേത്രത്തില്‍ ചില മാലിന്യങ്ങള്‍ ഉണ്ടായിരുന്നു. തങ്ങളത് നീക്കം ചെയ്തു. ശ്രേഷ്ഠമായ ഒരു രാമക്ഷേത്രം അവിടെ പടുത്തുയര്‍ത്തും. ഇത് നമ്മുടെ രാജ്യത്തിന്‍റെ ആത്മാഭിമാനത്തെ ഉയര്‍ത്തുമെന്നുമായിരുന്നു പ്രഗ്യയുടെ പരാമര്‍ശം.

 

Read More