Home> India
Advertisement

Banking Update: ധനമന്ത്രിയുടെ നിര്‍ദ്ദേശം, SBI, HDFC & ICICI ബാങ്ക് ഉപയോക്താക്കള്‍ക്ക് നേട്ടം

നിങ്ങൾ SBI, HDFC, ICICI ബാങ്ക് എന്നിവയുടെ ഉപഭോക്താവാണെങ്കിൽ ഈ വാർത്ത നിങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കും. കാരണം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബാങ്കിംഗ് സംവിധാനത്തെക്കുറിച്ച് നിര്‍ണ്ണായക പ്രസ്താവന നടത്തിയിരിക്കുകയാണ്.

Banking Update: ധനമന്ത്രിയുടെ നിര്‍ദ്ദേശം, SBI, HDFC & ICICI ബാങ്ക് ഉപയോക്താക്കള്‍ക്ക് നേട്ടം

Banking System: നിങ്ങൾ SBI, HDFC, ICICI ബാങ്ക് എന്നിവയുടെ ഉപഭോക്താവാണെങ്കിൽ  ഈ വാർത്ത നിങ്ങള്‍ക്ക് ഏറെ  സന്തോഷം നല്‍കും. കാരണം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബാങ്കിംഗ് സംവിധാനത്തെക്കുറിച്ച് നിര്‍ണ്ണായക പ്രസ്താവന നടത്തിയിരിക്കുകയാണ്. 

അതായത്, ഇടപാടുകാരുടെ ആവശ്യങ്ങൾക്കനുസരിച്ച് ബാങ്കിംഗ് സംവിധാനം കൂടുതൽ ലളിതവും എളുപ്പമാക്കാൻ കേന്ദ്ര ധനമന്ത്രി ബാങ്കുകളോട് നിര്‍ദേശിച്ചിരിയ്ക്കുകയാണ്. ഇടപാടുകാരുടെ സൗകര്യങ്ങളിൽ ബാങ്കുകൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അതുവഴി വായ്പയെടുക്കുന്നവർക്ക് അതിന്‍റെ നടപടിക്രമങ്ങൾ കൂടുതല്‍ എളുപ്പമാക്കാൻ കഴിയുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

Also Read:  Big Update ITR filing: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധിയ്ക്ക് മാറ്റമില്ല

ഇത്തരത്തില്‍  ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കുമ്പോള്‍ ജനങ്ങൾക്ക് ബാങ്കുമായി കൂടുതൽ കൂടുതൽ ബന്ധപ്പെടാനാകും. സാധാരണക്കാർക്ക് ബാങ്കിംഗ് സംബന്ധമായ ജോലികൾ എളുപ്പമാക്കാൻ കഴിയുന്ന തരത്തിൽ വായ്പയുടെ മാനദണ്ഡങ്ങൾ ലളിതവും ആരോഗ്യകരവുമായി  നിലനിർത്തണമെന്ന് ധനമന്ത്രി ബാങ്കുകളോട് നിർദ്ദേശിച്ചു. 

വാസ്തവത്തിൽ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വ്യവസായ പ്രതിനിധികളും ധനമന്ത്രിയും തമ്മിലുള്ള ഒരു സുപ്രധാന യോഗത്തിലാണ് ഈ നിർദ്ദേശം ധനമന്ത്രി നല്‍കിയത്. ഈ നിർദേശങ്ങൾ നടപ്പാക്കാൻ  ധനമന്ത്രി ബാങ്കുകളോട് പറഞ്ഞു. ധനമന്ത്രിയുടെ ഈ നിർദ്ദേശം പാലിക്കുന്നതിലൂടെ, എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ തുടങ്ങി എല്ലാ ബാങ്കുകളുടെയും ഉപഭോക്താക്കൾക്ക് കൂടുതല്‍ പ്രയോജനം ലഭിക്കും. 

ബാങ്കുകൾ കൂടുതൽ കൂടുതൽ ഉപഭോക്തൃ സൗഹൃദമായി മാറേണ്ടതുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. എന്നാൽ അത് പ്രതികൂലമായ റിസ്ക് എടുക്കുന്ന തരത്തിലാകരുതെന്നും ധനമന്ത്രി പറഞ്ഞു.  നിങ്ങൾ ഉപഭോക്താക്കളുടെ സൗകര്യം മനസ്സിൽ സൂക്ഷിക്കുകയും കഴിയുന്നത്ര സൗഹൃദം പുലർത്തുകയും വേണം, ധനമന്ത്രി പറഞ്ഞു.  

ഇടപാടുകാരുടെ സൗകര്യാർത്ഥം ബാങ്കിൽ ഡിജിറ്റലൈസേഷൻ പ്രക്രിയ കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയാണ് എന്ന്  ധനമന്ത്രിയുടെ ഈ നിർദ്ദേശത്തിൽ എസ്ബിഐ ചെയർമാൻ ദിനേശ് കുമാർ ഖര പറഞ്ഞു. ഇത് ബാങ്കിംഗ് സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്ന തീരുമാനമാണ് ഇത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ


 

Read More