Home> India
Advertisement

ബംഗ്ലാദേശി തോഴിലാളികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കൈലാഷ് വിജയ്‌വര്‍ഗീയ

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ട് ഇന്‍ഡോറില്‍ നടന്ന സെമിനാറില്‍ സംസാരിക്കവേയായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗീയ ഇത്തരമൊരു വര്‍ഗീയ പരാമര്‍ശം നടത്തിയത്.

ബംഗ്ലാദേശി തോഴിലാളികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കൈലാഷ് വിജയ്‌വര്‍ഗീയ

ഇന്‍ഡോര്‍: ബംഗ്ലാദേശി തോഴിലാളികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗീയ രംഗത്ത്. 

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ട് ഇന്‍ഡോറില്‍ നടന്ന സെമിനാറില്‍ സംസാരിക്കവേയായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗീയ ഇത്തരമൊരു വര്‍ഗീയ പരാമര്‍ശം നടത്തിയത്.

ബംഗ്ലാദേശില്‍ നിന്നുമുള്ള തോഴിലാളികളെ അവരുടെ ഭക്ഷണ ശീലം കണ്ട് താന്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന വിവാദ പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്. 

അടുത്തിടെ തന്‍റെ വീടിന്‍റെ നിര്‍മാണ ജോലികള്‍ക്കായി എത്തിയ ചിലര്‍ ബംഗ്ലാദേശികളായിരുന്നെന്ന സംശയം തനിക്കുണ്ടായെന്നും അവരുടെ വിചിത്രമായ ഭക്ഷണശീലം കണ്ടാണ് തനിക്ക് അങ്ങനെയൊരു സംശയമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ പോഹ (അവല്‍) മാത്രമാണ് കഴിക്കാറുള്ളതെന്നും ഇതില്‍ സംശയം തോന്നിയപ്പോള്‍ അവരുടെ സൂപ്പര്‍വൈസറോടും കോണ്‍ട്രാക്ടറോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് ഇവര്‍ ഇന്ത്യക്കാരല്ല മറിച്ച് ബംഗ്ലാദേശികളാണെന്ന കാര്യം തിരിച്ചറിഞ്ഞതെന്നും വിജയ്‌വര്‍ഗീയ പറഞ്ഞു.

ഇവര്‍ ബംഗ്ലാദേശികളാണെന്ന് എനിക്ക് സംശയം തോന്നി രണ്ട് ദിവസങ്ങള്‍ക്കകം അവരെല്ലാം വീട്ടിലെ ജോലി നിര്‍ത്തി തിരിച്ചുപോയിയെന്നും എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ പോലീസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു.  

ജനങ്ങള്‍ ഇത്തരം തൊഴിലാളികളെ തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ് ഇക്കാര്യം സൂചിപ്പിച്ചതെന്നും വിജയ്‌വര്‍ഗീയ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്ക് പുറത്തുനിന്നുള്ള തീവ്രവാദികള്‍ രാജ്യത്തിനകത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെയും ബിജെപി നേതാവ് ശക്തമായി വിമര്‍ശിച്ചു.

കഴിഞ്ഞ ഒന്നര വര്‍ഷമായി ബംഗ്ലാദേശി തീവ്രവാദികള്‍ തന്നെ നോട്ടമിട്ടിട്ടുണ്ട്. അതിനാല്‍ തനിക്കൊപ്പം എപ്പോഴും ആറ് ആയുധധാരികളുടെ സുരക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും രാജ്യതാത്പര്യം മുന്‍നിര്‍ത്തിയാണ് നിയമം നടപ്പിലാക്കിയതെന്നും വിജയ്‌വര്‍ഗീയ വ്യക്തമാക്കി.

ഈ നിയമം യഥാര്‍ത്ഥ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുകയും രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായ നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയുകയും ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Read More