Home> India
Advertisement

ബംഗളൂരു: പ്രധാന റോഡുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ബംഗളൂരുവിലെ പ്രധാന റോഡുകളില്‍ ഓരോ 100 മീറ്ററിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.

ബംഗളൂരു: പ്രധാന റോഡുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ബംഗളൂരു: ബംഗളൂരുവിലെ പ്രധാന റോഡുകളില്‍ ഓരോ 100 മീറ്ററിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 

സേഫ് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ക്യാമറകള്‍ സ്ഥാപിക്കുക. ഇതിനായി 150 കോടി രൂപ നീക്കിവെച്ചു.  മൂന്നുമാസത്തിനുള്ളില്‍ 1.4 ലക്ഷം ക്യാമറകള്‍ സ്ഥാപിക്കാനാണ് നിര്‍ദേശം. നഗരത്തിനുള്ളില്‍ 14,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡുകളുണ്ടെന്നാണ് കണക്ക്. ഈ ക്യാമറകളുടെ നിരീക്ഷണവും പ്രതികരണവും ഒരു ഏകീകൃത കൺട്രോൾ റൂമിലാവും നടക്കുക. 

ക്യാമറകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ബംഗലൂരു കോര്‍പ്പറേഷനാണ്. സ്ഥാപിക്കേണ്ടതും പരിപാലിക്കേണ്ടതും കോര്‍പ്പറേഷന്‍ തന്നെ. ക്യാമറാദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ചുമതല പൊലീസിനാണ്. ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ നഗരത്തിന്‍റെ മുക്കും മൂലയും കണ്‍ട്രോള്‍ റൂമിലൂടെ നിരീക്ഷിക്കാന്‍ കഴിയും. അഗ്‌നിരക്ഷാസേന, ആംബുലന്‍സ്, ദ്രുതകര്‍മസേന എന്നിവയുടെ പ്രതിനിധികളും കണ്‍ട്രോള്‍ റൂമിലുണ്ടാകും.

2017ലെ പുതുവര്‍ഷ ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന അനിഷ്ടസംഭവങ്ങളെത്തുടര്‍ന്നാണ് സേഫ് സിറ്റി പദ്ധതി പ്രഖ്യാപിച്ചത്. ഓരോ വാര്‍ഡിലും 10 ലക്ഷം രൂപ ചെലവില്‍ സി.സി.ടി.വി. ക്യാമറകള്‍, എല്ലാ കച്ചവടസ്ഥാപനങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം തുടങ്ങിയവ ഇവയില്‍ ചിലതാണ്. അക്രമസംഭവങ്ങള്‍ നടന്നാലും പ്രതികളെ കണ്ടെത്താന്‍ പോലീസ് പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് നഗരം മുഴുവന്‍ നിരീക്ഷണവലയത്തിലാക്കാന്‍ ആഭ്യന്തരവകുപ്പിന്‍റെ തീരുമാനം.

 

Read More