ന്യൂഡല്‍ഹി: ചെന്നൈ: തമിഴ്നാട്ടിലെ കാര്‍ഷിക ഉത്സവമായ പൊങ്കലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജെല്ലിക്കെട്ട് നിരോധിച്ച വിധി പിൻവലിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പൊങ്കലിന് മുന്‍പ് വിധി പറയണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ പൊങ്കല്‍ ആഘോഷങ്ങള്‍ക്ക മുന്‍പ് വിധി പറയാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഇതോടെ തമിഴ്നാട്ടില്‍ പൊങ്കലിന്റെ ഭാഗമായി ഈ വര്‍ഷം ജെല്ലിക്കെട്ട് നടത്താന്‍ കഴിയില്ല. അതേസമയം, കോടതിയുടെ മനസ് മാറ്റാൻ ആഭ്യർഥിക്കുന്നതായും തമിഴ്നാട്ടിലെ ഏതൊരാളും ഈ ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്നവരാണെന്നും എ.ഐ.എ.ഡി.എം.കെ വക്താവ് സി.ആർ സരസ്വതി പ്രതികരിച്ചു. നിരോധനം മറികടക്കാന്‍ തമിഴ്നാട് സർക്കാർ കേന്ദ്രത്തെ സമീപിച്ചതായും റിപ്പോർട്ടുണ്ട്.