Home> India
Advertisement

Ayodhya Ram Mandir: 10 കിലോ സ്വർണം, 25 കിലോ വെള്ളി... ഒരു മാസത്തിനിടെ രാംലല്ലയ്ക്ക് ഭക്തർ എന്തൊക്കെയാണ് സമര്‍പ്പിച്ചത്?

Ayodhya Ram Mandir: റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ഒരു മാസത്തിനിടെ 60 ലക്ഷം ഭക്തർ രാംലല്ലയുടെ ദര്‍ശനത്തിനായി എത്തുകയും 25 കോടിയിലധികം രൂപ സംഭാവനയായി നൽകുകയും ചെയ്തു.

Ayodhya Ram Mandir: 10 കിലോ സ്വർണം, 25 കിലോ വെള്ളി... ഒരു മാസത്തിനിടെ രാംലല്ലയ്ക്ക് ഭക്തർ എന്തൊക്കെയാണ് സമര്‍പ്പിച്ചത്?

Ayodhya Ram Mandir: അയോധ്യയില്‍ പുതുതായി നിര്‍മ്മിച്ച രാമ ക്ഷേത്രത്തിലെ ശ്രീകോവിലിൽ രാംലാല്ലയെ പ്രതിഷ്ഠിച്ചിട്ട് ഒരു മാസമാകുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2024 ജനുവരി 22 നാണ് രാമ ക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നത്. 

Also Read:  Black Lucky Colour: കറുപ്പ് നിറവും ഭാഗ്യം നല്‍കും!! ഈ 4 രാശിക്കാർക്ക് ഈ നിറം ശുഭം!! 

ജനുവരി 22-ന്, പ്രാണ പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള അവസരം ക്ഷണിക്കപ്പെട്ട ആളുകള്‍ക്ക് മാത്രമേ, അതായത്, രാം മന്ദിർ ട്രസ്റ്റ് ക്ഷണം അയച്ച ആളുകൾക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. എന്നാല്‍, ജനുവരി 23 മുതൽ പൊതു ജനങ്ങള്‍ക്ക് ദർശനത്തിനായി ക്ഷേത്ര വാതിൽ തുറന്നു. 

Also Read:  Shani Uday 2024: ഈ രാശിക്കാരോട് ദയ കാണിക്കും ശനി ദേവന്‍; എന്നാല്‍, ഇവര്‍ക്ക് കഷ്ടകാലം!!  
   
അന്നുമുതൽ, രാം ലല്ലയുടെ ദർശനത്തിനായി രാവിലെ മുതല്‍ ആളുകൾ വരിവരിയായി നിൽക്കുന്ന കാഴ്ചയാണ് എന്നും കാണുവാന്‍ കഴിയുന്നത്‌. ജനുവരി 23ന് തന്നെ 7 ലക്ഷത്തോളം ഭക്തർ ദർശനം നടത്തി. സാധാരണക്കാർക്ക് ദർശനം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഈ സമയത്ത്, ഭക്തർ തങ്ങളുടെ ഭഗവാന് എന്തെല്ലാം കാണിക്കയായി സമര്‍പ്പിച്ചു എന്നറിയാം... 

റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ഒരു മാസത്തിനിടെ 60 ലക്ഷം ഭക്തർ രാംലല്ലയുടെ ദര്‍ശനത്തിനായി എത്തുകയും 25 കോടിയിലധികം രൂപ സംഭാവനയായി നൽകുകയും ചെയ്തു. കൂടാതെ, 25 കിലോ വെള്ളിയും 10 കിലോ സ്വർണവും ഭക്തർ സംഭാവനയായി നൽകി.

കഴിഞ്ഞ ഈ ഒരു മാസത്തിനിടെ രാംലല്ലയുടെ ശ്രീകോവിലില്‍ എന്തൊക്കെയാണ് സംഭാവനയായി എത്തിയത് എന്നറിയാന്‍ ഒരുപക്ഷേ നിങ്ങൾക്കും ആകാംക്ഷയുണ്ടാകും. ക്ഷേത്രത്തില്‍  പ്രാണ -പ്രതിഷ്ഠ നടന്ന ആദ്യ ദിനം രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് അംബാനി കുടുംബം 2.51 കോടി രൂപ സംഭാവന നൽകിയിരുന്നു. അംബാനി കുടുംബം 10 കോടി മുന്‍പ് സംഭാവയായി നല്‍കിയിരുന്നതായി മാധ്യമ റിപ്പോർട്ടുകള്‍ പറയുന്നു. ഇത് കൂടാതെ നിരവധി ശതകോടീശ്വരന്മാർ ഭഗവാന്‍ ശ്രീരാമന് വലിയ തുകകള്‍ സംഭാവനയായി നൽകിയിട്ടുണ്ട്.

കഴിഞ്ഞ  ഒരു മാസത്തിനിടെ 60 ലക്ഷം ഭക്തർ ക്ഷേത്രത്തില്‍ ദർശനം നടത്തുകയും 25 കോടിയിലധികം രൂപ സംഭാവന നൽകുകയും ചെയ്തു. ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിട്ടുള്ള കാണിക്കയിലും സംഭാവന കൗണ്ടറിലും ഈ സംഭാവനകള്‍  ലഭിച്ചിട്ടുണ്ട്. രാമഭക്തർ പണം, ചെക്ക്, ഡ്രാഫ്റ്റ് എന്നിവ മുഖേനയും ഈ തുക നിക്ഷേപിച്ചതായാണ് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ഓഫീസ് നൽകുന്ന വിവരം. കൂടാതെ, മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന രാമഭക്തർ നൽകുന്ന സംഭാവനകൾ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുകൂടാതെ, രാമഭക്തർ സ്വർണ്ണം, വെള്ളി, രത്നങ്ങൾ എന്നിവയും  സംഭാവന ചെയ്തിട്ടുണ്ട്.

ശ്രീരാമന്‍റെ ഭക്തര്‍ ധാരാളം സ്വർണ്ണവും വെള്ളിയും സംഭാവന നല്‍കിയിട്ടുണ്ട്. ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് പറയുന്നതനുസരിച്ച് ഈ ഒരു മാസത്തിനുള്ളിൽ 25 കിലോ വെള്ളിയും 10 കിലോ സ്വർണവും വഴിപാടായി ലഭിച്ചിട്ടുണ്ട്.  സ്വർണം, വെള്ളി ആഭരണങ്ങളിൽ കിരീടം, മാല, കുട, രഥം, വളകൾ, തളകള്‍ എന്നിവ ഉൾപ്പെടുന്നു. ഇതുകൂടാതെ, കളിപ്പാട്ടങ്ങൾ, വിളക്കുകൾ, ധൂപവർഗ്ഗങ്ങൾ, വില്ലും അമ്പും തുടങ്ങിയവയും മറ്റ് ഇനങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, സ്വർണം, വെള്ളി പാത്രങ്ങളും ഭക്തർ സംഭാവന ചെയ്തിട്ടുണ്ട്. സ്വർണത്തിനും വെള്ളിക്കും പുറമെ രത്നങ്ങളും ഭക്തർ സംഭാവന ചെയ്തിട്ടുണ്ട്.

രാമ ക്ഷേത്ര ദർശന സമയം:
കഴിഞ്ഞ ഒരു മാസത്തിനിടെ 60 ലക്ഷം ഭക്തർ ശ്രീരാമന്‍റെ ദര്‍ശനം നടത്തി സായൂജ്യമടഞ്ഞു. ജനുവരി 22 ന് ശേഷം ഫെബ്രുവരി 22 വരെ ആരംഭിച്ച ഭക്തരുടെ സന്ദര്‍ശനത്തില്‍ നിന്നാണ് ഈ കണക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ദർശന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോൾ രാവിലെ 7 മുതൽ രാത്രി 10 വരെ ഭക്തർക്ക് രാം ലല്ലയെ ദർശിക്കാം.....

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Read More