Home> India
Advertisement

അയോധ്യ വിധി ഏകകണ്ഠ൦!!

ദശാബ്ദങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ഇന്ന് പരിസമാപ്തി.... വിശ്വാസം പരിരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് സുപ്രീംകോടതിയെന്നും പരാമര്‍ശം.

അയോധ്യ വിധി ഏകകണ്ഠ൦!!

ന്യൂ​ഡ​ല്‍​ഹി: ദശാബ്ദങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ഇന്ന് പരിസമാപ്തി.... വിശ്വാസം പരിരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് സുപ്രീംകോടതിയെന്നും പരാമര്‍ശം.

ആയോധ്യയാണ്‌ ശ്രീരാമന്‍റെ ജന്മസ്ഥലമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കൂടാതെ, നിര്‍മോഹി അഖാടയ്ക്ക് ആചാര അവകാശമില്ല എന്നും സുപ്രീംകോടതി പരാമര്‍ശിച്ചു.

ASIയ്ക്ക് ആധികാരികതയുണ്ട്, എന്നാല്‍ ASI റിപ്പോര്‍ട്ട് പ്രകാരം മാത്രം ഉടമസ്ഥത തീരുമാനിക്കാനാകില്ല എന്നാണ് സുപ്രീം കോടതി പരാമര്‍ശിച്ചിരിക്കുന്നത്‌.

ഷിയാ വഖഫ് ബോര്‍ഡിന്‍റെ ഹര്‍ജി തള്ളി.എന്നാല്‍, സുന്നി  വഖഫ് ബോര്‍ഡിന്‍റെ ഹര്‍ജി നില നില്‍ക്കും. 

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോഗോ​യ് അദ്ധ്യക്ഷനായ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെഞ്ചാണ് വിധി പറയുന്നത്. രാ​വി​ലെ 10.30 ​വി​ധി പ്ര​സ്താ​വം ന​ട​ത്താന്‍ ആരംഭിച്ചു.  

കേ​സി​ല്‍ 40 ദി​വ​സം നീ​ണ്ട തു​ട​ര്‍ വാ​ദ​ത്തി​ന് ശേ​ഷ​മാ​ണ് വി​ധി പ​റ​യു​ന്ന​ത്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ കേസിലെ മൂന്ന് കക്ഷികളും നല്‍കിയ അപ്പീലുകളിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായഭരണഘടനാ ബെഞ്ച് വാദം കേട്ടത്. 134 വര്‍ഷം മുന്‍പുണ്ടായ തര്‍ക്കത്തിനാണ് ഇന്ന് പരിഹാരം ഉണ്ടാവുന്നത്. 

ശ​നി​യാ​ഴ്ച കോടതി അ​വ​ധി​ദി​ന​മാ​യിരുന്നിട്ടുകൂടി അ​യോ​ധ്യ കേ​സി​ല്‍ വി​ധി പ​റ​യാ​ന്‍ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

 

Read More