Home> India
Advertisement

അയോധ്യ വിധി ഹിന്ദുക്കള്‍ക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷ!!

യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കണമെന്ന് പറയുമ്പോൾ തന്നെ എൻആർസി ദേശവ്യപകമാക്കണമെന്നും സംഘടന ആവശ്യപെടുന്നു.

അയോധ്യ വിധി ഹിന്ദുക്കള്‍ക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷ!!

നാഗ്പൂര്‍: ബാബറി മസ്ജിദ് രാമ ജൻമഭൂമി തർക്കത്തില്‍ സുപ്രീം കോടതി വിധി അടുത്തു വരുന്ന സാഹചര്യത്തില്‍ ഹിന്ദുക്കൾക്ക് അനുകൂലമാക്കുമെന്നാണ് പ്രതീക്ഷയെന്ന് ആർഎസ്എസ്.

കൂടാതെ, രാജ്യത്ത് യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കണമെന്നും  ആർഎസ്സ്എസ്സ് അഖില ഭാരതീയ കാര്യകാര്യ മണ്ഢൽ ആവശ്യപെട്ടു.

ദേശവ്യപകമായി എൻ ആർ സി നടപ്പിലാക്കണമെന്നും ആർ എസ് എസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഭുവനേശ്വറിൽ ചേർന്ന ആർ എസ് എസ് കാര്യകാരി മണ്ഢലാണ് യൂണിഫോം സിവിൽ കോഡിലും എൻആർസിയിലുമുള്ള സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്. 

യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കണമെന്ന് പറയുമ്പോൾ തന്നെ എൻആർസി ദേശവ്യപകമാക്കണമെന്നും സംഘടന ആവശ്യപെടുന്നു. 

നുഴഞ്ഞ് കയറ്റത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അസമിൽ മാത്രമല്ല ദേശവ്യപകമായി എൻ ആർ സി നടപ്പിലാക്കണമെന്നുമാണ് സംഘടനയുടെ നിലപാട്.

അയോധ്യാക്കേസിൽ സുപ്രീം കോടതിയിൽ വാദം പൂർത്തിയായ സ്ഥിതിക്ക് തീരുമാനം ഹിന്ദുക്കൾക്ക് അനുകൂലമാക്കുമെന്നാണ് പ്രതീക്ഷയെന്നും സർക്കാര്യവാഹ് ഭയ്യാജി ജോഷി വ്യക്തമാക്കി.

കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം ഉറപ്പാക്കുന്നതിന് കാശ്മീരിൽ സുരക്ഷയൊരുക്കുന്നതിലൂടെ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

ബംഗാളിൽ ഇടതു പക്ഷ ഭരണത്തിലെന്നപോലെ നിലവിലെ സർക്കാരും രാഷ്ട്രീയ പ്രതിയോഗികളെ അക്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ പൗരൻമാരുടെസുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപെട്ടു.

Read More