Home> India
Advertisement

അയോധ്യയില്‍ തീരുമാനം കോടതിയുടേത്, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കപില്‍ സിബല്‍

അയോധ്യവിഷയത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍. അയോധ്യയില്‍ ഭഗവാന്‍ ആഗ്രഹിച്ചെങ്കില്‍ മാത്രമേ രാമക്ഷേത്രം ഉയരുകയുള്ളൂ എന്നും തീരുമാനം കോടതി എടുക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു.

അയോധ്യയില്‍ തീരുമാനം കോടതിയുടേത്, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കപില്‍ സിബല്‍

ന്യൂഡല്‍ഹി: അയോധ്യവിഷയത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍. അയോധ്യയില്‍  ഭഗവാന്‍ ആഗ്രഹിച്ചെങ്കില്‍ മാത്രമേ രാമക്ഷേത്രം ഉയരുകയുള്ളൂ എന്നും തീരുമാനം കോടതി എടുക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു. 

"മോദിയില്‍ അല്ല, ഞങ്ങള്‍ ഈശ്വരനിലാണ് വിശ്വസിക്കുന്നത്. നിങ്ങള്‍ അവിടെ ക്ഷേത്രം നിര്‍മ്മിക്കാന്‍ പോകുന്നില്ല. ഈശ്വരന്‍ ആഗ്രഹിച്ചാല്‍ മാത്രമേ അവിടെ ക്ഷേത്രം ഉയരൂ. അത് കോടതി തീരുമാനിക്കും," കപില്‍ സിബല്‍ പ്രതികരിച്ചു. 

 

 

സുപ്രീംകോടതിയില്‍ ഹാജരായത് വഖഫ് ബോര്‍ഡിന് വേണ്ടി ആയിരുന്നില്ല. പൊതുമധ്യത്തില്‍ അത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിന് മുന്‍പ് വസ്തുതകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പ്രസ്താവനകള്‍ കൊണ്ട് പരിഹാരം ഉണ്ടാകില്ലെന്നും വിവാദങ്ങള്‍ മാത്രമേ സൃഷ്ടിക്കാന്‍ കഴിയൂ എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. 

അയോധ്യ കേസിന്‍റെ അന്തിമവാദം 2019ലേക്ക് മാറ്റാന്‍ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിബലിനെ വിമര്‍ശിച്ച് സുന്നി വഖഫ് ബോര്‍ഡും രംഗത്തെത്തി. എന്നാല്‍ പിന്നീട്, വഖഫ് ബോര്‍ഡ് അവരുടെ നിലപാട് തിരുത്തി. അതിന് ശേഷമാണ് കപില്‍ സിബലിന്‍റെ പ്രതികരണം. 

Read More