Home> India
Advertisement

വാഹന വില അടുത്ത മാസം മുതൽ ഉയർന്നേക്കും

വാഹന നി‌ർമാണ കമ്പിനികൾ ജനുവരി 2021 മുതൽ വാഹന വില വർധിപ്പിക്കാൻ തയ്യറാകുന്നു. ലോക്ഡൗണിന് ശേഷം വാഹനങ്ങളുടെ ആവശ്യകത വ‌ർധിച്ചതിനെ തുടർന്നാണ് കമ്പിനികൾ വില വർധനയ്ക്കായി തയ്യറെടുക്കുന്നത്

വാഹന വില അടുത്ത മാസം മുതൽ ഉയർന്നേക്കും

ന്യൂ ഡൽഹി: രാജ്യത്ത് അടുത്ത മാസം മുതൽ വാഹന വില വർധിപ്പിക്കാൻ തയ്യാറെടുത്ത് നി‌ർമാണ കമ്പിനികൾ. 2021 ജനുവരി മുതൽ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് നാല് നി‌ർമാണ് കമ്പിനികൾ അറിയിച്ചത്. ലോക്ഡൗണിന് ശേഷം സ്വകാര്യ വാഹനങ്ങളുടെ ആവശ്യകത വർധിച്ചിരുന്നു. കമ്പിനികളുടെ ഈ തീരുമാനം ഉപഭോക്തക്കളിൽ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്.

മാരുതി സുസൂക്കി ഇന്ത്യ, ഹീറോ മോട്ടോകോർപ്പ്, ഹോണ്ട മോട്ടർ, മഹേന്ദ്ര ആൻഡ് മഹേന്ദ്ര തുടങ്ങിയ നാല് വാഹന നിർമാണ കമ്പിനികളാണ് അടുത്ത മാസം മുതൽ വില വർധിപ്പിക്കാൻ (Price Hike) തയ്യറെടുത്ത് ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്. നി‌‍ർമാണ ചെലവും ഉത്പനങ്ങളുടെ വില വർധനയുമാണ് കമ്പിനികളെ വില വർധനയ്ക്ക് പ്രേരിപ്പിക്കുന്നതെന്ന് നിർമാതാക്കൾ അറിയിച്ചു. അതേസമയം ബജാജ് ഓട്ടോ ലിമിറ്റഡും റോയൽ എൻഫീൽഡും ഈ അടുത്തിടയായി അവരുടെ വാഹനങ്ങളുടെ വില വർധിപ്പിച്ചിരുന്നു. 

ALSO READ: നിങ്ങളുടെ ശമ്പളം അടുത്ത വർഷം മുതൽ കുറയും! പുതിയ Wage Rule വരുന്നു...

വില വർധന ഉപഭോക്തക്കളെ ബാധിക്കിമെങ്കിലും കഴി‍ഞ്ഞ് രണ്ട് വർഷങ്ങളിലായി വാഹന നിർമാണ മേഖലയിൽ വൻ ഇടിവായിരുന്നു ഉണ്ടായിരുന്നത്. അടുത്ത സാമ്പത്തിക വർഷം (Fiscal Year) തികച്ചു ഏറ്റവും കടുപ്പമേറിയതാണെന്നും നിർമാതാക്കൾ അറിയിച്ചു. ഏപ്രിൽ 2020 മുതൽ ബിഎസ് 6 ശ്രണികളായി വാഹനങ്ങളിൽ 15% വരെയാണ് വില വർധിപ്പിച്ചത്. 

ALSO READ: Benefits of EPF Account: നിങ്ങൾക്ക് ഇപിഎഫ് അക്കൗണ്ട് ഉണ്ടോ.. എന്നാൽ ഈ ആനുകൂല്യങ്ങൾ അറിയുക...

അതേസമയം നി‌‍ർമാണ ഉത്പനങ്ങളായ ലോഹങ്ങളുടെ വില 31 ശതമാനമാണ് ജൂലൈ മുതൽ ഉയർന്നത്. ചെമ്പ്, ലെഡ്, അലൂമിനിയം, സിങ്ക് തുടങ്ങിയ ലോഹങ്ങൾക്ക് 15 മുതൽ 35% വരെയാണ് വില ഉയർന്നിരിക്കുന്നത്. 

Read More