Home> India
Advertisement

LPG Cylinder New Rule: എൽപിജി സിലിണ്ടര്‍ ഇനി വര്‍ഷത്തില്‍ 15 എണ്ണം മാത്രം...!! പുതിയ നിയമവുമായി സര്‍ക്കാര്‍

എൽപിജി സിലിണ്ടര്‍ ഉപഭോക്താളെ ബാധിക്കുന്ന നിര്‍ണ്ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. അതായത്, LPG ഉപഭോക്താക്കൾക്ക് ഇനി ഒരു വര്‍ഷത്തില്‍ 15 ഗ്യാസ് സിലിണ്ടറുകൾ മാത്രമേ ലഭിക്കൂ.

LPG Cylinder New Rule: എൽപിജി സിലിണ്ടര്‍ ഇനി വര്‍ഷത്തില്‍ 15 എണ്ണം മാത്രം...!!  പുതിയ നിയമവുമായി സര്‍ക്കാര്‍

LPG Cylinder New Rule: എൽപിജി സിലിണ്ടര്‍  ഉപഭോക്താളെ ബാധിക്കുന്ന നിര്‍ണ്ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. അതായത്,  LPG ഉപഭോക്താക്കൾക്ക്  ഇനി ഒരു വര്‍ഷത്തില്‍ 15   ഗ്യാസ് സിലിണ്ടറുകൾ മാത്രമേ ലഭിക്കൂ.

എന്താണ്  LPG സിലിണ്ടര്‍ സംബന്ധിച്ച പുതിയ നിയമം? (What is the new rule in LPG?)
 
പുതിയ നിയമം അനുസരിച്ച്   LPG ഉപഭോക്താക്കൾക്ക്  വര്‍ഷത്തില്‍ 15 സിലിണ്ടര്‍ മാത്രമേ ലഭിക്കൂ. അതായത്, ഒരു വർഷത്തിൽ ഒരു ഉപഭോക്താവിനും 15 സിലിണ്ടറുകളിൽ കൂടുതൽ നൽകില്ല. ഇതുകൂടാതെ, ഉപഭോക്താക്കൾക്ക് ഒരു മാസത്തിൽ രണ്ട് സിലിണ്ടറുകൾ മാത്രമേ എടുക്കാൻ കഴിയൂ.അതേസമയം, ഇതുവരെ സിലിണ്ടർ ലഭിക്കുന്നതിന് മാസമോ വർഷമോ ഒരു ക്വാട്ടയും നിശ്ചയിച്ചിട്ടില്ല.

പുതിയ നിയമം അനുസരിച്ച്, ഒരു വർഷത്തിനുള്ളിൽ ലഭിക്കുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണത്തില്‍ മാറ്റമില്ല. അതായത് 12 സിലിണ്ടറുകള്‍  സബ്‌സിഡിയോടെ ലഭിക്കും.  എന്നാല്‍, കൂടുതലായി വാങ്ങുന്ന സിലിണ്ടറുകൾക്ക് സബ്‌സിഡി ലഭിക്കില്ല.  അതായത് ആകെ ലഭിക്കുന്ന 15 സിലിണ്ടറുകളില്‍ 3 എണ്ണം സബ്‌സിഡി കൂടാതെ വാങ്ങേണ്ടി വരും.

ഈ നിയമം നടപ്പാക്കാന്‍ കാരണം?  (What is the reason behind new rule in LPG Cylinder?)  

ഗാര്‍ഹിക സിലിണ്ടറിനേക്കാള്‍  വളരെ വില കൂടുതലാണ് വാണിജ്യ സിലിണ്ടറിന്. അതിനാല്‍, വാണിജ്യ ഉപഭോക്താക്കളും കൂടുതലായി റീഫില്‍ ചെയ്യുന്നത് ഗാര്‍ഹിക  സിലിണ്ടറുകളാണ്.  വാണിജ്യാടിസ്ഥാനത്തിലുള്ളതിനേക്കാൾ വില കുറവായതിനാൽ സബ്‌സിഡിയില്ലാത്ത ഗാർഹിക സിലിണ്ടര്‍ റീഫില്ലുകൾ കൂടുതലായി നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. അതിനാലാണ് ഈ പുതിയ നിയമങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയത്.  

ഒക്ടോബര്‍ മാസത്തില്‍ സിലിണ്ടറിന് വില്‍ കൂടാം....!!  (LPG Price may increase in October)

വിലകയറ്റം സാധാരണക്കാരുടെ വയറ്റത്തടിച്ചിരിയ്ക്കുന്ന അവസരത്തില്‍ LPG സിലിണ്ടറിന്‍റെ വില ഒക്ടോബര്‍ 1 മുതല്‍ വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്‌. ഒക്‌ടോബർ 1ന് നടക്കുന്ന വില അവലോകനത്തിൽ പ്രകൃതി വാതകത്തിന്‍റെ വില വര്‍ദ്ധിച്ചേക്കും. പ്രകൃതി വാതകത്തിന്‍റെ വില 6 മാസത്തിലൊരിക്കൽ സർക്കാർ തീരുമാനിക്കും. എല്ലാ വർഷവും ഏപ്രിൽ 1, ഒക്ടോബർ 1 തീയതികളിലാണ് സർക്കാർ ഇത്തരത്തില്‍ വില  അവലോകനം ചെയ്യുന്നത്. അതിനാല്‍, LPG മാത്രമല്ല, CNGയുടെ വിലയും വര്‍ദ്ധിക്കാം... 

അതായത് ഒക്ടോബര്‍ 1 മുതല്‍ പാചകവാതക വിലയില്‍ വര്‍ദ്ധന ഉറപ്പായും  പ്രതീക്ഷിക്കാം...  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

 

Read More