Home> India
Advertisement

കോയമ്പത്തൂരില്‍ ബസ് സ്റ്റാന്റിന്‍റെ മേല്‍ക്കൂര തകര്‍ന്ന് ഒമ്പത് മരണം

കോയമ്പത്തൂരിന് സമീപം സോമനൂരില്‍ ബസ് സ്റ്റാന്റിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒമ്പത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. 20തോളം പേര്‍ തകര്‍ന്ന മേല്‍ക്കൂരക്കുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്.

കോയമ്പത്തൂരില്‍ ബസ് സ്റ്റാന്റിന്‍റെ മേല്‍ക്കൂര തകര്‍ന്ന് ഒമ്പത് മരണം

സോമനൂര്‍: കോയമ്പത്തൂരിന് സമീപം സോമനൂരില്‍ ബസ് സ്റ്റാന്റിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒമ്പത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. 20തോളം പേര്‍ തകര്‍ന്ന മേല്‍ക്കൂരക്കുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്.

ബസ്റ്റാന്റിന് ഉള്ളിലേക്ക് വന്ന ബസ് മേല്‍ക്കൂര സ്ഥാപിച്ചിരുന്ന തൂണില്‍ ഇടിച്ചതിനെതുടര്‍ന്ന് തൂണ്‍ തകര്‍ന്ന് മേല്‍ക്കൂര നിലംപതിക്കുകയായിരുന്നു. കോയമ്പത്തൂരിന് സമീപത്തെ ചെറിയ പട്ടണമാണ് സോമനൂര്‍.

Read More