Home> India
Advertisement

'ജീവിക്കുന്നതുവരെ ജയിലിൽ കഴിയണം', വിധികേട്ട് പൊട്ടിക്കരഞ്ഞ് ആസാ​റാം

16 കാരിയെ മാ​ന​ഭം​ഗ​പ്പെടുത്തിയ കേസില്‍ ആസാ​റാം ബാ​പ്പുവിന് ജീവപര്യന്തം തടവിന് വിധിച്ച് ജോധ്പൂര്‍ കോടതി. വിധി കേട്ട് വികാരാധീനനായ ആസാ​റാം കോടതിയില്‍ പോട്ടിക്കരഞ്ഞുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. 'ജീവിക്കുന്നതുവരെ ജയിലിൽ കഴിയണം', എന്നാണ് കോടതി വിധി വാചകത്തില്‍ പരാമര്‍ശിച്ചത്.

 'ജീവിക്കുന്നതുവരെ ജയിലിൽ കഴിയണം', വിധികേട്ട് പൊട്ടിക്കരഞ്ഞ് ആസാ​റാം

ജോ​ധ്പു​ർ: 16 കാരിയെ മാ​ന​ഭം​ഗ​പ്പെടുത്തിയ കേസില്‍ ആസാ​റാം ബാ​പ്പുവിന് ജീവപര്യന്തം തടവിന് വിധിച്ച് ജോധ്പൂര്‍ കോടതി. വിധി കേട്ട് വികാരാധീനനായ ആസാ​റാം കോടതിയില്‍ പോട്ടിക്കരഞ്ഞുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. 'ജീവിക്കുന്നതുവരെ ജയിലിൽ കഴിയണം', എന്നാണ് കോടതി വിധി വാചകത്തില്‍ പരാമര്‍ശിച്ചത്.

ഐപിസി 376 വകുപ്പും പോക്സോ നിയമവും ആധാരമാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്. ഈ കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയാണ് പ്രധാന തെളിവായി കോടതി കണക്കാക്കിയത്.  

അതേസമയം, ആസാ​റാമിന്‍റെ സഹായികളായ 2 പേര്‍ക്ക് കോടതി 20 വര്‍ഷത്തെ തടവ്‌ വിധിച്ചു. ശരത്ചന്ദ്ര, ശില്പി എന്നിവര്‍ക്കാണ് 20 വര്‍ഷത്തെ തടവ്‌. ശിവ, പ്രകാശ്‌ എന്നിവരെ കോടതി വെറുതെവിട്ടു.

പ്രമാദമായ ഈ കേസില്‍ എസ് സി/എ​സ് ടി പ്ര​ത്യേ​ക കോ​ട​തി ജഡ്ജി മധുസുദന്‍ ശര്‍മ്മയാണ് വി​ധി പറഞ്ഞത്. ഈ കേസിനുവേണ്ടി രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദേശ പ്രകാരം ജോധ്പുർ സെൻട്രൽ ജയിൽ പരിസരത്ത് പ്രത്യേക വിചാരണ കോടതി സ്ഥാപിച്ചിരുന്നു. 

എന്നാല്‍ തങ്ങള്‍ക്ക് ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും നിയമ ടീമിനൊപ്പം ചർച്ച ചെയ്ത് ഭാവിയിലേക്കുള്ള പ്രവർത്തനം തീരുമാനിക്കുമെന്നും രാജസ്ഥാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നും ആസാ​റാമിന്‍റെ  വക്താവ് നീലം ദുബേ പറഞ്ഞു.

രാജസ്ഥാനിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗക്കേസുകളാണ് ആസാറാം ബാപ്പുവിന്‍റെ പേരിലുണ്ടായിരുന്നത്. ആശ്രമത്തില്‍ താമസിച്ച് പഠിക്കുകയായിരുന്ന പതിനാറുകാരി തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച് 2013 ആഗസ്റ്റ്‌ 20ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് നടക്കുമ്പോഴാണ് അഹമ്മദാബാദിനടുത്തുള്ള ആശ്രമത്തില്‍ ആസാറാം ബാപ്പുവും മകന്‍ നാരായണന്‍ സായിയും പീഡിപ്പിച്ചെന്നാരോപിച്ച് സൂറത്ത്​ നിവാസികളായ രണ്ട് സഹോദരികള്‍ രംഗത്തുവന്നു. ഇതേതുടര്‍ന്ന് നാരായണ്‍ സായിയും പൊലീസ്​​ പിടിയിലാവുകയായിരുന്നു. 

 

Read More