Home> India
Advertisement

Aryan Khan Drug Case: താരപുത്രന്‍ ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ ബോംബൈ ഹൈക്കോടതി ഒക്ടോബർ 26 ന് പരിഗണിക്കും

ജുഡീഷ്യൽ കസ്റ്റഡി തുടരുന്ന ആര്യന്‍ ഖാന്‍റെ ജാമ്യ ഹര്‍ജി മുംബൈയിലെ പ്രത്യേക NDPS കോടതി ഒക്ടോബർ 20ന് തള്ളിയതോടെ ഹൈക്കോടതിയെ സമീപിച്ച് താരകുടുംബം.

Aryan Khan Drug Case: താരപുത്രന്‍ ആര്യന്‍ ഖാന്‍റെ  ജാമ്യാപേക്ഷ ബോംബൈ ഹൈക്കോടതി ഒക്ടോബർ 26 ന് പരിഗണിക്കും

Mumbai: ജുഡീഷ്യൽ കസ്റ്റഡി തുടരുന്ന ആര്യന്‍ ഖാന്‍റെ  ജാമ്യ ഹര്‍ജി   മുംബൈയിലെ പ്രത്യേക NDPS കോടതി ഒക്ടോബർ 20ന് തള്ളിയതോടെ ഹൈക്കോടതിയെ സമീപിച്ച്  താരകുടുംബം.  

കിംഗ്‌ ഖാന്‍  ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന്‍റെ (Aryan Khan)  ജാമ്യാപേക്ഷ  ഒക്ടോബർ 26 ന്  ബോംബെ ഹൈക്കോടതി പരിഗണിക്കും.  അതുവരെ താരപുത്രന്  ആർതർ റോഡ് ജയിലിൽ കഴിയണം. ആര്യനൊപ്പം അര്‍ബാസ് മര്‍ച്ചന്‍റ്,  മുൻമുൻ ധമേച്ച എന്നിവരുടെയും ജാമ്യ ഹര്‍ജി തള്ളിയിരുന്നു.  ഒക്ടോബർ 26 ന് മുൻമുൻ ധമേച്ചയുടേയും  ജാമ്യ ഹര്‍ജി പരിഗണിക്കും.

Also Read: Aryan Khan അഴിക്കുള്ളിൽ തന്നെ തുടരും, സ്പെഷ്യൽ കോടതി താരപുത്രന്റെ ജാമ്യപേക്ഷ വീണ്ടും തള്ളി

അതേസമയം,  സൂപ്പര്‍ സ്റ്റാര്‍  ഷാരൂഖ് ഖാന്‍  ഇന്ന് രാവിലെ, ആർതർ റോഡ് ജയിലിൽ കഴിയുന്ന  മകൻ ആര്യനെ കാണാന്‍ എത്തിയിരുന്നു.  

ആര്യന്‍ ഖാനുവേണ്ടി കോടതിയില്‍ ഹാജരായത്  പ്രമുഖ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡേ  ആണ്.  ആര്യനിൽ നിന്ന് ഒന്നും വീണ്ടെടുത്തിട്ടില്ലെങ്കിലും  സുഹൃത്തിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ടെന്ന്  NCB ഇതിനോടകം  കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.   

Also Read: Breaking..!! Aryan Khan Drug Case: മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ തള്ളി, ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും

ഒക്ടോബർ 2 ന് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിന് ശേഷം ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ 20 പേരെയാണ് NCB ഉതിനോടകം അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്.  NCB ഗോവയിലേക്ക് പോവുകയായിരുന്ന ക്രൂയിസ് കപ്പലിൽനിന്നാണ്   മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.  

മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന ക്രൂസ് കപ്പലിലാണ് ലഹരി ഉത്പനങ്ങൾ എൻസിബി കണ്ടെത്തിയത്. എൻസിബിയുടെ രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ്  ഒക്ടോബർ 2ന് ക്രൂയിസ് കപ്പലിൽ റെയ്ഡ് സംഘടിപ്പിച്ചത്.  യാത്രക്കാരുടെ വേഷത്തിൽ NCB ഉദ്യോഗസ്ഥർ കപ്പലിൽ കയറി പറ്റുകയായിരുന്നു. മാരക മയക്ക് മരുന്നകളായ MDMA, കൊക്കെയ്ൻ, മെഫെഡ്രോൺ, ചരസ് തുടങ്ങിയവയാണ് എൻസിബി ക്രൂസിൽ നിന്ന് കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More