Home> India
Advertisement

അരവിന്ദ്​ കെജ്​രിവാളി​ന്‍റെ ഭാര്യാ സഹോദരനെതിരെ അഴിമതി ആരോപണം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളി​ന്‍റെ ഭാര്യാ സഹോദരന്‍ ഭാര്യാ സഹോദരൻ സുരേന്ദർ കുമാർ ബൻസാലിനെതിരെ അഴിമതി ആരോപണം. ഒരു സന്നദ്ധ സംഘടന നൽകിയ പരാതിയിൽ ഡൽഹി പൊലീസ്​ ബൻസാലിനെതിരെ അന്വേഷണം ആരംഭിച്ചു.

അരവിന്ദ്​ കെജ്​രിവാളി​ന്‍റെ ഭാര്യാ സഹോദരനെതിരെ അഴിമതി ആരോപണം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളി​ന്‍റെ ഭാര്യാ സഹോദരന്‍  ഭാര്യാ സഹോദരൻ സുരേന്ദർ കുമാർ ബൻസാലിനെതിരെ അഴിമതി ആരോപണം. ഒരു സന്നദ്ധ സംഘടന നൽകിയ പരാതിയിൽ ഡൽഹി പൊലീസ്​ ബൻസാലിനെതിരെ അന്വേഷണം ആരംഭിച്ചു.

ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ്​ പ്രാഥമികാന്വേഷണത്തിന്​ ഉത്തരവിട്ടത്​. കൂടുതൽ ലാഭം നേടാൻ പൊതുമരാമത്ത്​ വകുപ്പിന്​ വ്യാജബില്ലുകളും അനുബന്ധരേഖകളും ബൻസാൽ സമർപ്പിച്ചുവെന്നാണ്​ കുറ്റം.

വ്യാജ കമ്പനികളെ ഉപയോഗിച്ച്​ ഓവുചാൽ നിർമാണത്തിന്​ കരാർ ഏറ്റെടുത്തുവെന്നും ആരോപണമുണ്ട്​. അരവിന്ദ്​ കെജ്​രിവാൾ സഹായിച്ചുവെന്നും സന്നദ്ധ സംഘടന ആരോപിക്കുന്നു. വിവിധ കമ്പനികളുടെ പേരില്‍ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് കരാര്‍ സ്വന്തമാക്കി തിരിമറി നടത്തിയെന്നാണ് ആരോപണം. പ്രാഥമിക അന്വേഷണത്തിന് ശേഷം കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

Read More