Home> India
Advertisement

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി മഹിള മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം

ഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി മഹിള മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പര്യടനത്തിന് പഞ്ചാബിലേക്ക് പുറപ്പെടാനായി ഇന്ന് രാവിലെ ലുധിയാനയിലേക്ക് പുറപ്പെടുന്നതിനായി റെയില്‍വെ സ്റ്റേഷനിലെത്തിയ കെജ്രിവാളിനെ ബിജെപി മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിക്കുകയായിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി മഹിള മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം

ന്യൂഡല്‍ഹി:ഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി മഹിള മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പര്യടനത്തിന് പഞ്ചാബിലേക്ക് പുറപ്പെടാനായി ഇന്ന് രാവിലെ  ലുധിയാനയിലേക്ക് പുറപ്പെടുന്നതിനായി റെയില്‍വെ സ്റ്റേഷനിലെത്തിയ കെജ്രിവാളിനെ ബിജെപി മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിക്കുകയായിരുന്നു.

കെജ്രിവാള്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതിഷേധിച്ചാണ് ഉപരോധം സംഘടിപ്പിച്ചത്. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു ഉപരോധം. 2017ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള മുന്നൊരക്കങ്ങള്‍ക്ക് വേണ്ടിയാണ് കെജരിവാള്‍ പഞ്ചാബിലേക്ക് പോകുന്നത്.

സംഭവത്തില്‍ ഡല്‍ഹി പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായതെന്ന് എ.എ.പി ആരോപിച്ചു. മുഖ്യമന്ത്രിയുടെ യാത്രാവിവരങ്ങള്‍ ചോര്‍ത്തിനല്‍കിക്കൊണ്ട് പൊലീസ് ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നതെണ്ണ്‍ അവര്‍ ആരോപിച്ചു.

Read More